കണ്ണൂര്‍ : സമസ്‌ത കേന്ദ്ര വൈസ് പ്രസിഡന്‍റും സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റുമായ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ (86) അന്തരിച്ചു. നിലവില്‍ സമസ്‌ത കണ്ണൂര്‍ ജില്ല പ്രസിഡന്‍റാണ്. വാര്‍ധക്യ കാല അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞമാസം 16 മുതല്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം.
പ്രമുഖ പണ്ഡിതന്‍ ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും പാപ്പിനിശേരി നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍വച്ചായിരുന്നു പ്രാഥമിക മതപഠനം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ബാഖവി ബിരുദം പൂര്‍ത്തിയാക്കിയത്.
ALSO READ: വീട്ടുകരം അഴിമതി : വെട്ടിപ്പ് ശരിവച്ച് തിരുവനന്തപുരം നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ട്
1994 ജനുവരി എട്ടിന് സമസ്‌ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്ദുസലാം മുസ്‌ലിയാര്‍ അതേ വര്‍ഷം മെയ് 18ന് സമസ്‌ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് പ്രസിഡന്‍റുമാണ്.