ETV Bharat / city

വീടിന്‍റെ ചുവരുകള്‍ ചിത്രം വരച്ച് മനോഹരമാക്കി ഒരു ചിത്രകലാധ്യാപകൻ - കണ്ണൂര്‍ വാര്‍ത്തകള്‍

കാക്കനാട് ഇന്ത്യൻ പബ്ലിക് സ്കൂളിലെ അധ്യാപകനായ പി വി നന്ദകുമാറാണ് വീടൊരു കലാനഗരിയാക്കി മാറ്റിയത്.

painting teacher story  kannur latest news  കണ്ണൂര്‍ വാര്‍ത്തകള്‍  ചിത്രകല
വീടിന്‍റെ ചുവരുകള്‍ ചിത്രം വരച്ച് മനോഹരമാക്കി ഒരു ചിത്രകലാധ്യാപകൻ
author img

By

Published : Apr 24, 2020, 5:05 PM IST

Updated : Apr 24, 2020, 8:17 PM IST

കണ്ണൂര്‍: ലോക്ക് ഡൗണിൽ കണ്ണൂരിലെ വീട്ടിൽ കുടുങ്ങിയതോടെ ചുമരുകൾ വരകൾ കൊണ്ട് വർണാഭമാക്കുകയാണ് ഒരു ചിത്രകലാധ്യാപകൻ. എറണാകുളം കാക്കനാട് ഇന്ത്യൻ പബ്ലിക് സ്കൂളിലെ അധ്യാപകനായ പി വി നന്ദകുമാറാണ് വീടൊരു കലാനഗരിയാക്കി മാറ്റിയത്.

വീടിന്‍റെ ചുവരുകള്‍ ചിത്രം വരച്ച് മനോഹരമാക്കി ഒരു ചിത്രകലാധ്യാപകൻ

എട്ടുവർഷമായി ചിത്രകലാരംഗത്ത് സജീവമായ നന്ദകുമാറിന് അപ്രതീക്ഷിതമായാണ് കണ്ണൂരിൽ ഇത്ര വലിയ ഒരു ഇടവേള ലഭിച്ചത്. സ്കൂളിലെ തിരക്കുപിടിച്ച തന്‍റെ അധ്യാപന ജീവിതത്തിനിടയിൽ നിന്ന് കുടുംബത്തോടൊപ്പം കഴിയാൻ കണ്ണൂരില്‍ എത്തിയതായിരുന്നു നന്ദകുമാർ. ലോക്ക് ഡൗണ്‍ നീണ്ട് ട്രിപ്പിൾ ലോക്കായപ്പോള്‍ വീടിന്‍റെ ചുവരുകള്‍ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കുകയാണ് നന്ദകുമാര്‍. ഇവിടെ വിരിഞ്ഞിറങ്ങുന്ന ചിത്രങ്ങളൊക്കെയും ആസ്വാദകരെ അത്രമേൽ ആകർഷിക്കുന്നവയാണ്.

ചെറുപ്പം മുതൽ ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിച്ച ഇദ്ദേഹം വടകരയിലെ പ്രശസ്ത ചിത്രകാരനായിരുന്ന പി.വി നാരായണൻ ആചാരിയുടെ മകനാണ്. ചിത്രകലയുടെ പാരമ്പര്യം കൈമുതലാക്കിയ നന്ദകുമാറിന്‍റെ മകളുമുണ്ട് വരയിൽ അച്ഛനൊപ്പം. കോഴിക്കോട് യൂണിവേഴ്സൽ ആർട്സിന്‍റെ പുരസ്കാരവും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്.

Last Updated : Apr 24, 2020, 8:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.