കണ്ണൂർ : കെ റെയില്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂസർവേ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയില്‍ പദ്ധതി സംബന്ധിച്ച സർക്കാർ നിലപാട് ദുരൂഹത നിറഞ്ഞതാണ്. നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറായില്ല. പദ്ധതിയോട് ജനങ്ങള്‍ക്കുള്ള എതിർപ്പ് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥലമെടുപ്പിൻ്റെ സർവേ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എസ്‌ഡിപിഐ പ്രവർത്തകർ പ്രതികളായ കേസിൽ സിപിഎം എസ്‌ഡിപിഐയെ സഹായിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സർക്കാർ നോക്കി നിൽക്കുന്ന അവസ്ഥയാണുള്ളത്. എല്ലാ കാര്യത്തിലും അനാവശ്യ ഇടപെടലുകൾ സിപിഎം നടത്തുന്നതാണ് പൊലീസിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്‍റലിജൻസ് സംവിധാനം പൂർണ പരാജയമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also read: Ranjith Murder രഞ്ജിത്തിന്‍റെ കൊലപാതകം: പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായാണ് ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തയച്ചത്. അതിന് ശേഷം മന്ത്രി മൗനം പാലിക്കുന്നു. മന്ത്രിമാർ മുഖ്യമന്ത്രിക്ക് പഠിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.