കണ്ണൂർ : സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായി എം.വി ജയരാജനെ തെരഞ്ഞെടുത്തു. മാടായി എരിപുരത്ത് നടക്കുന്ന ജില്ല സമ്മേളനമാണ് സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.
Also read: 'ചെയ്യാനുള്ളത് ചെയ്യ്,നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു'; വെല്ലുവിളി പോസ്റ്റുമായി പികെ ഫിറോസ്
പഴയങ്ങാടിയിൽ വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി.കെ ശ്രീമതി, ഇ.പി ജയരാജൻ, കെ.കെ ശൈലജ, എം.വി ഗോവിന്ദൻ തുടങ്ങിയവര്‍ സംസാരിക്കും.