കണ്ണൂർ: പ്രവർത്തനം വിലയിരുത്തിയാണ് സിപിഎം കമ്മറ്റികളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അതിന് ജാതിയോ മതമോ മാനദണ്ഡമല്ലെന്നും മന്ത്രി കെ രാധാകൃഷ്‌ണന്‍. ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടി ചിന്തിക്കുന്നില്ല. പിന്നാക്ക സമുദായങ്ങളിലുള്ളവരെ ഉൾപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സെമിനാറുകളില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഓരോ പാർട്ടിയാണ്. ഓരോ രംഗത്തും കോൺഗ്രസ് പിറകോട്ട് പോകുകയാണ്. അവരുടെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് കോൺഗ്രസ് ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
Also read: കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്