കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാനയുടെ കുത്തേറ്റ് യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കാട്ടാന ആക്രമണമുണ്ടായത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിനേയും ഭാര്യയേയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് ദിവസം മുന്‍പ് ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടിരുന്നു. ശാന്തൻപാറ ആനയിറങ്കലിന് സമീപം എസ് വളവില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.