ETV Bharat / city

കണ്ണൂരില്‍ 17 കാരിക്ക് അശ്ലീലദൃശ്യങ്ങള്‍ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തയാള്‍ അറസ്റ്റില്‍ - കണ്ണൂർ പീഡനം

എഴിലോട് പുറച്ചേരിയിലെ ലോറി ഡ്രൈവർ പി.വി സുധീഷാണ് പൊലീസ് പിടിയിലായത്.

sending obscene message  അശ്ളീല സന്ദേശം  pocso case  പോക്‌സോ കേസ്  കണ്ണൂർ പീഡനം  kannur news
പോക്സോ കേസ്
author img

By

Published : Jul 3, 2021, 7:26 PM IST

കണ്ണൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാള്‍ പിടിയില്‍. ഏഴിലോട് പുറച്ചേരിയിലെ ലോറി ഡ്രൈവർ പി.വി സുധീഷിനെയാണ് പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2020 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ മെയ്‌ വരെ ഇയാൾ നിരന്തരമായി പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതി കൈക്കലാക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

also read: കൊവിഡ് സെന്‍ററില്‍ പെണ്‍കുട്ടിക്ക് പീഡനം ; ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ

ഭീഷണി തുടർന്നതോടെ പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിക്കുയയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ മാതാപിതാക്കൾ പരാതി നൽകി. ഇവര്‍ പരാതി പരിയാരം പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സുധീഷിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.