ETV Bharat / city

മാഹി പാലം തകര്‍ച്ചയുടെ വക്കില്‍

കുണ്ടും കുഴികളും,സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ തകർച്ചയും ബലക്ഷയം നേരിടുന്ന പാലത്തിന് കൂടുതൽ ഭീഷണിയാവുകയാണ്. പാലത്തിന്‍റെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റ് തകർന്ന് പുറത്തേക്ക് കാണുന്ന സ്ഥിതി പാലത്തിലെ അപകടാവസ്ഥ വെളിവാക്കുന്നു.

മാഹി പാലം തകര്‍ച്ചയുടെ വക്കില്‍
author img

By

Published : Sep 28, 2019, 2:30 AM IST

Updated : Sep 28, 2019, 3:10 AM IST

മാഹി:ദേശീയപാതയിൽ കണ്ണൂർ ജില്ലയുടെയും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയുടെയും അതിർത്തി പങ്കിടുന്ന മാഹി പാലത്തിലെ തകരാര്‍ ഗതാഗതം ദുഷ്‌കരമാക്കുന്നു. കുണ്ടും കുഴികളും, സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ തകർച്ചയും ബലക്ഷയം നേരിടുന്ന പാലത്തിന് കൂടുതൽ ഭീഷണിയാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഴികൾ താത്കാലികമായി അടച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാലത്തിന്‍റെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റ് തകർന്ന് പുറത്തേക്ക് കാണുന്ന സ്ഥിതി പാലത്തിലെ അപകടാവസ്ഥ വെളിവാക്കുന്നു.

മാഹി പാലം തകര്‍ച്ചയുടെ വക്കില്‍

2013 ആഗസ്‌റ്റില്‍ കേരള പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ ജോസഫ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തുകയുണ്ടായി. തുടര്‍ന്ന് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 2016ല്‍ രണ്ടാഴ്‌ചയോളം പാലം അടച്ചിട്ട് വീണ്ടും അറ്റക്കുറ്റപണി നടത്തി. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടര്‍കഥയാവുകയാണ്. നേരത്തെ നടന്ന അറ്റകുറ്റപണികൾക്കൊപ്പം പാലം മുഴുവനായും ടാറിങ് നടത്താതിരുന്നതാണ് ഇപ്പോഴത്തെ തകർച്ചക്ക് ഒരു കാരണമാകുന്നത്. പ്രശ്‌നത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:ദേശീയപാതയിൽ കണ്ണൂർ ജില്ലയുടെയും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയുടെയും അതിർത്തി പങ്കിടുന്ന മാഹി പാലത്തിന്റെ മേൽ ഭാഗം തകർന്ന് ഗതാഗതം ദുഷ്കരമായി. വർധിച്ചു വരുന്ന കുണ്ടും കുഴികളും സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ തകർച്ചയും നിലവിൽ ബലക്ഷയം നേരിടുന്ന പാലത്തിന് കൂടുതൽ ഭീഷണിയാവുകയാണ്.

vo

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഴികൾ താത്കാലികമായി അടച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാലത്തിലുടനീളം ടാറിങ്ങും കോൺക്രീറ്റും തകർന്ന് പുതിയ കുഴികൾ രൂപപ്പെടുകയാണ്. ചില ഭാഗത്ത് ടാറിങ്ങ് തകർന്ന് കോൺക്രീറ്റ് സ്ലാബ് പുറത്തായിട്ടുണ്ട്. പാലത്തിന്റെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റ് തകർന്ന് പുറത്തേക്ക് കാണുന്ന സ്ഥിതിയും പാലത്തിന്റെ അപകടാവസ്ഥ വെളിവാക്കുന്നു.           പാലത്തിന്റെ സ്ലാബുകൾ തമ്മിലുള്ള വിടവുകൾ വർധിച്ചതും പാലത്തിനടിയിലെ ബീമുകളിലും തൂണുകളിലും വിള്ളൽ വീണ് കോൺക്രീറ്റ് അടർന്ന് വീണ് കമ്പികൾ പുറത്തായതുമെല്ലാം 2013 ൽ തന്നെ അധികൃതരുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. പാലത്തിലൂടെ ഭാരമേറിയ ചരക്ക് ലോറികളും മറ്റും കടന്ന് പോകുമ്പോൾ അസാധാരണയായ കുലക്കമനുഭവപ്പെടുന്നുണ്ട്.                       2013 ആഗസ്തിൽ കേരള പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തുകയുണ്ടായി.    ഇതേതുടർന്ന് ബലക്ഷയത്തിന് പരിഹാരം കാണാൻ തൂണുകളുടെയും ബീമുകളുടെയും വിള്ളലുകളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് കോൺക്രീറ്റ് നിറക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തി. പാലത്തിലെ മേൽഭാഗത്തെ സ്ലാബുകൾ തമ്മിലുള്ള വിടവുകൾ വർധിച്ചത് പരിഹരിക്കാൻ രണ്ടാഴ്ചയോളം പാലം അടച്ചിട്ട് പ്രവൃത്തി നടത്തിയത് 2016 ലായിരുന്നു.  അഞ്ച് സ്പാനുകളിലുള്ള പാലത്തിന്റെ സ്ലാബുകൾ തമ്മിലുള്ള വിടവുകൾ കുറക്കാൻ സ്ട്രിപ്പ് സീൽ സംവിധാനം ഉപയോഗിച്ച് ബലപ്പെടുത്തി.                                                                                                                                                            ഇപ്പോൾ മേൽഭാഗത്തെ സ്ലാബുകൾ തമ്മിൽ ചേരുന്നയിടത്തെ വിടവുകൾ വർധിക്കുകയും കോൺക്രീറ്റും ടാറിങ്ങും തകരുകയും ചെയ്തിരിക്കുകയാണ്. നേരത്തെ നടന്ന അറ്റകുറ്റപണികൾക്കൊപ്പം പാലം മുഴുവനായും ടാറിങ്ങ് നടത്താതിരുന്നതാണ് ഇപ്പോഴത്തെ തകർച്ചക്ക് ഒരു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടികൾ ചെലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണികളിൽ ടാറിങ്ങ് ഒഴിവാക്കിയത് നേരത്തെ തന്നെ വിവാദമായിരുന്നു.                                         1933ൽ ഫ്രഞ്ച് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ് പാലം. 1971 ൽ മേൽപാലം പുനർനിർമ്മിച്ചപ്പോൾ തൂണുകൾ പഴയത് തന്നെ നിലനിർത്തുകയായിരുന്നു. 86 വർഷം പഴക്കമുള്ള തൂണിന്റെ പുഴയിലെ വെള്ളത്തിലുള്ള ഭാഗത്ത് കോൺക്രീറ്റ് ഏറെയും അടർന്ന് വീണ് കമ്പികൾ പുറത്തായ നിലയിലാണെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതും ആശങ്കാജനകമാണ്. byteചാലക്കര പുരുഷു .നാട്ടുക്കാരൻ.ഇ ടി വി ഭാരത് കണ്ണൂർ.                                                                                                                 Body:KL_KNR_01_27.9.19_Mahepalam_KL10004Conclusion:
Last Updated : Sep 28, 2019, 3:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.