കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ കളളക്കടത്ത് നടത്തുന്നവരുടെ ഡോൺ ആണെന്ന് കെഎം ഷാജി എംഎൽഎ. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് മാഫിയാ സംഘത്തെ നയിക്കുകയാണ്. മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ജോണ്‍ബ്രിട്ടാസ്, രവീന്ദ്രന്‍, എ. സമ്പത്ത് എന്നിവരുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.
ലോക കേരള സഭയ്ക്ക് പിന്നില്‍ കള്ളക്കടത്ത് സംഘമാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. കാപട്യം നടത്തുന്നയാളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെന്നും കെഎം ഷാജി കണ്ണൂരിൽ പറഞ്ഞു.