ETV Bharat / city

കടല്‍ കടന്നെത്തിയ പൂക്കാലം; വിദേശ ചെടികളുടെ അപൂര്‍വ ശേഖരവുമായി യുവതി - kannur woman home gardening news

ചൈന, തായ്‌ലൻഡ്, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളുടെ അപൂർവ ശേഖരമാണ് ഷമീറയുടെ വീട്ടുമുറ്റത്തുള്ളത്.

വിദേശ ചെടികള്‍ അപൂര്‍വ ശേഖരം വാര്‍ത്ത  വ്യത്യസ്ഥ ചെടികള്‍ ശേഖരം വാര്‍ത്ത  കണ്ണൂര്‍ യുവതി ചെടികള്‍ ശേഖരം വാര്‍ത്ത  kerala woman grows rare plants  kannur woman grows rare plants news  woman grows rare plants home garden news  kannur woman home gardening news  കണ്ണൂര്‍ വിദേശ ചെടികള്‍ പൂന്തോട്ടം വാര്‍ത്ത
കടല്‍ കടന്നെത്തിയ പൂക്കാലം; വിദേശ ചെടികളുടെ അപൂര്‍വ ശേഖരവുമായി യുവതി
author img

By

Published : Aug 14, 2021, 12:30 PM IST

കണ്ണൂർ: അഗ്ളോണിമ, കാലാത്തിയ, ഫിലോടണ്ടാൻ, വാണ്ട-മുക്കാറ, കോളീസ്...മലയാളിക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത വിദേശ ചെടികളുടെ പേരുകളാണിത്. കണ്ണൂർ കുറ്റ്യാട്ടൂർ എട്ടേ-ആറിലുള്ള എം.കെ ഷമീറയുടെ വീട്ടില്‍ ചെന്നാല്‍ ഇത്തരം നൂറുകണക്കിന് വിദേശ ചെടികളുടെ അപൂർവ ശേഖരം കാണാം.

വീട്ടുമുറ്റത്തെ കാഴ്ച വസന്തം

ചൈന, തായ്‌ലൻഡ്, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളുടെ അപൂർവ ശേഖരമാണ് ഷമീറയുടെ വീട്ടുമുറ്റത്തുള്ളത്. ഇതിൽ എടുത്തു പറയേണ്ടത് അഗ്ളോണിമ ഇനത്തിൽ പെട്ട ചെടിയുടെ നൂറു കണക്കിന് വൈവിധ്യങ്ങൾ തന്നെ. കേരളത്തിൽ തന്നെ രണ്ടോ മൂന്നോ പേരുടെ കയ്യിൽ മാത്രമുള്ള ബ്ലാക്ക് മറൂണും ഷമീറയുടെ വീട്ടില്‍ കാണാം. ബോഗൺവില്ലയുടെ നൂറിലധികം ഇനങ്ങളും ഓർക്കിഡിന്‍റെ വ്യത്യസ്ഥ ഇനങ്ങളും കൊണ്ട് ആരെയും ആകര്‍ഷിപ്പിക്കുന്ന വിധത്തിലാണ് ഷമീറ വീട്ടുമുറ്റം ഒരുക്കിയത്.

വിദേശ ചെടികളുടെ അപൂര്‍വ ശേഖരവുമായി യുവതി

വിദേശിയും സ്വദേശിയും

ചെടികൾ അധികവും ഓൺലൈൻ ആയാണ് ഷമീറ വാങ്ങുന്നത്. വിദേശ രാജ്യങ്ങളെ കൂടാതെ പൂനൈ, കൊൽക്കത്ത, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഇലച്ചെടികളോട് ഉള്ള താല്‍പര്യം കൊണ്ടാണ് കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് അഗ്ളോണിമ ശേഖരിക്കാൻ തുടങ്ങിയത്. തിരക്കിനിടയിലും ചെടികളെ പരിപാലിക്കുന്നതിൽ മുടക്ക് ഉണ്ടാവാറില്ല. സ്വന്തം മക്കളെ നോക്കുന്നത് പോലെ തന്നെ തന്‍റെ ചെടികളെയും ഷമീറ പരിപാലിക്കുന്നു.

കുറ്റ്യാട്ടൂർ എഎൽപി സ്‌കൂളിലെ അധ്യാപികയാണ് എം.കെ ഷമീറ. ചെങ്ങളായി എംഎൽപി സ്‌കൂളിലെ അധ്യാപകനായ ഭർത്താവ് ഇബ്രാഹീമും മക്കളും പൂർണ പിന്തുണയുമായി ഷമീറയുടെ കൂടെയുണ്ട്.

Also read: രക്തശാലിയും ബ്ലാക്ക് ജാസ്‌മിനും; വ്യത്യസ്ത നെല്‍കൃഷിയുമായി കർഷക കൂട്ടായ്‌മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.