ETV Bharat / city

'ശിരസ് ഛേദിച്ച് സർവകലാശാലാ ആസ്ഥാനത്ത് വയ്‌ക്കും'; കണ്ണൂർ വി.സിക്ക് 'കബനീദള'ത്തിന്‍റെ ഭീഷണിക്കത്ത് - കബനി ദളം മാവോയിസ്റ്റ് സംഘടന

കത്ത് ലഭിച്ചത് കണ്ണൂർ സർവകലാശാലയുടെ വിലാസത്തില്‍

kannur vc receives death threats letter from maoists  kannur vc DR Gopinath Raveendran  കണ്ണൂർ വിസിക്ക് മാവോയിസ്റ്റിന്‍റെ ഭീഷണിക്കത്ത്  കണ്ണൂർ വി.സി ഡോ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി  കബനി ദളം മാവോയിസ്റ്റ് സംഘടന  Gopinath Raveendran receives death threats letter
'ശിരസ് ഛേദിച്ച് സർവകലാശാല ആസ്ഥാനത്ത് വെയ്‌ക്കും'; കണ്ണൂർ വി.സിക്ക് 'കബനി ദള'ത്തിന്‍റെ ഭീഷണിക്കത്ത്
author img

By

Published : Dec 23, 2021, 8:11 PM IST

കണ്ണൂർ : കണ്ണൂർ വി.സി ഡോ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണിക്കത്ത്. മാവോയിസ്റ്റ് കബനി ദളത്തിന്‍റെ പേരിൽ ഉള്ള കത്ത് കണ്ണൂർ ടൗണിൽ പോസ്റ്റ് ചെയ്തതാണ്. വി.സിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്ഥാനത്ത് വയ്ക്കുമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്‌ത കത്ത് കണ്ണൂർ സർവകലാശാലയുടെ വിലാസത്തിലാണ് ലഭിച്ചത്.

നേരത്തെ ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർ നിയമനം നൽകിയതിനെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും കൊമ്പുകോർത്തിരുന്നു. നിയമനം തെറ്റായ കീഴ്‌വഴക്കത്തിലൂടെയായിരുന്നെന്നും നിയമലംഘനമാണെന്നും കാണിച്ച് ഗവർണർ മുന്നോട്ട് വന്നെങ്കിലും സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ ഹൈക്കോടതി ശരിവച്ചിരുന്നു.

ALSO READ: കണ്ണൂർ സർവകലാശാല വിസി നിയമനം: സിംഗിൾ ബെഞ്ചിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

അതേസമയം സർവകലാശാലാ വിസിയുടെ പുനർ നിയമനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെതിരായ അപ്പീൽ ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. സർക്കാറിനോട് വിശദീകരണം തേടിയ ഡിവിഷൻ ബഞ്ച് ചാൻസലറായ ഗവർണർ ഉൾപ്പടെയുള്ള എല്ലാവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.