കണ്ണൂര്‍ : ഇരട്ടകൾ കൈയടക്കിയ സ്‌കൂള്‍. പയ്യന്നൂർ ബിഎംഎൽപി സ്‌കൂളിലാണ് കൗതുക കാഴ്‌ച. എൽകെജി മുതൽ അഞ്ചാം തരം വരെ പതിനൊന്ന് ജോഡി ഇരട്ടക്കുട്ടികളാണ് സ്‌കൂളിലുള്ളത്. ഒരേ പോലത്തെ വസ്‌ത്രം ധരിച്ച് കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന കുരുന്നുകള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കൗതുകമാണ്.
എൽകെജിയില്‍ മാത്രം 4 ജോഡി കുരുന്നുകളുണ്ട്. യുകെജിയിലും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഓരോ ജോഡി വീതം ഇരട്ടകളും മൂന്നാം ക്ലാസില്‍ രണ്ട് ജോഡി കുട്ടികളും അഞ്ചാം തരത്തിൽ ഒരു ജോഡി ഇരട്ടക്കുട്ടികളുമാണ് സ്‌കൂളിലുള്ളത്.
Also read: ചുട്ടുപൊള്ളി പാലക്കാട്; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം
ഇതിന് മുന്‍പും ഇരട്ടക്കുട്ടികൾ വിദ്യാർഥികളായി എത്തിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികള്‍ പ്രവേശനം നേടിയതെന്ന് പ്രധാനാധ്യാപിക ജാക്വിലിൻ ബിന സ്റ്റാലി പറയുന്നു.