കണ്ണൂര്‍: കെ.എം ഷാജിക്കെതിരായ പരാതി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി. ലീഗ് പ്രാദേശിക നേതൃത്വം സംസ്ഥാന കമ്മറ്റിക്കാണ് പരാതി അയച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ പുറത്ത് വിട്ടതിന്‍റെ പേരിൽ പുറത്താക്കപ്പെട്ട വ്യക്തിയാണ് ഈ പരാതി ഉന്നയിച്ചത്. ഇതിനെ അടിസ്ഥാനമാക്കിയുള്ള സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അബ്ദുൽ കരീം ചേലേരി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്‍റെ പ്രതികാരമാണിത്. നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.