ETV Bharat / city

കണ്ണൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Aug 2, 2020, 8:53 PM IST

ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1402 ആയി. 9918 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

kannur covid update  kannur news  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കണ്ണൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് പേര്‍ക്കും പരിയാരം മെഡിക്കല്‍ കോളജ് ക്ലസ്റ്ററിലെ ഏഴ് പേരുള്‍പ്പെടെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 15ന് മസ്‌കറ്റില്‍ നിന്ന് ഒ.വി 1555 വിമാനത്തിലെത്തിയ തൃച്ചംബരം സ്വദേശി 27കാരൻ, കര്‍ണാടകയില്‍ നിന്ന് ജൂലൈ 18ന് എത്തിയ ചെറുപുഴ സ്വദേശിയായ 22കാരന്‍, ജൂലൈ 24ന് എത്തിയ പാനൂര്‍ സ്വദേശി 4കാരന്‍, ജൂലൈ 18ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ പെരളശേരി സ്വദേശി 27കാരന്‍ എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയവര്‍. ചെറുതാഴം എഫ്എച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ചെറുതാഴം സ്വദേശി 43കാരന്‍, ആംസ്റ്റര്‍ മിംസിലെ ഹൗസ് കീപ്പര്‍ കാവുംഭാഗം സ്വദേശി 43കാരി, കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫാം ഡി വിദ്യാര്‍ഥി കോഴിക്കോട് സ്വദേശിയായ 24കാരി, സ്റ്റാഫ് നഴ്‌സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 37കാരി, ഹൗസ് സര്‍ജന്മാരായ ആലക്കോട് സ്വദേശി 24കാരി, മലപ്പുറം സ്വദേശിയായ 24കാരി, ബിഡിഎസ് വിദ്യാര്‍ഥികളായ താഴെ ചൊവ്വ സ്വദേശിയായ 23കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 24കാരന്‍, 19കാരി, എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

കോട്ടയം മലബാര്‍ സ്വദേശിയായ 45കാരി, അഞ്ചരക്കണ്ടി സ്വദേശിയായ 25കാരന്‍, മലബാര്‍ ട്രേഡിങ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ് സ്വദേശി രണ്ട് വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1402 ആയി. 9918 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 31510 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 30400 എണ്ണത്തിന്‍റെ ഫലം വന്നു. 1110 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.