ETV Bharat / city

കണ്ണൂരില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്ക് വീതവും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

കണ്ണൂർ കൊവിഡ് വാര്‍ത്തകള്‍  കണ്ണൂരില്‍ അഞ്ച് പേര്‍ക്ക് കൊവിഡ്  തലശ്ശേരി ജനറല്‍ ആശുപത്രി കൊവിഡ്  കണ്ണൂര്‍ ജില്ലാശുപത്രി കൊവിഡ് വാര്‍ത്ത  kannur covid news updates  kannur five more covid cases  kannur district hospital covid news
കണ്ണൂരില്‍ കൊവിഡ്
author img

By

Published : Jun 9, 2020, 7:40 PM IST

കണ്ണൂർ: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ട് വീതം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തില്ലങ്കേരി സ്വദേശിയായ അറുപതുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി മെയ് 27ന് കുവൈറ്റില്‍ നിന്നെത്തിയ തോട്ടട സ്വദേശിയായ അമ്പത്തിയൊമ്പതുകാരനും മെയ് 31ന് നൈജീരിയയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശിയായ മുപ്പത്തിയൊന്നുകാരിയുമാണ് വിദേശത്ത് നിന്നെത്തിയവര്‍. മെയ് 23ന് ചെന്നൈയില്‍ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശിയായ ഇരുപതുകാരന്‍, മുംബൈയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശിയായ ഇരുത്തിയെട്ടുകാരി എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റു രണ്ടു പേര്‍. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ 9735 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 52 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും വീടുകളില്‍ 9538 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 8799 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.