ETV Bharat / city

'വിദേശയാത്രയിൽ മോദിയെ കടത്തിവെട്ടും' ; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ - സിപിഎം സെക്രട്ടേറിയേറ്റ്

മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള യാത്രകൾ കൊണ്ടുള്ള നേട്ടം എന്താണെന്ന് എൽഡിഎഫ് പരിശോധിക്കണമെന്ന് കെ സുധാകരൻ

K Sudhakaran against pinarayi vijayan  മുഖ്യമന്ത്രിയുടെ വിദേശ യാത്ര  പിണറായി വിജയനെ പരിഹസിച്ച് സുധാകരൻ  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  ശശി തരൂർ  പിണറായിയെ കടന്നാക്രമിച്ച് സുധാകരൻ  കോടിയേരി ബാലകൃഷ്‌ണൻ  പിണറായി വിജയനെ വിമർശിച്ച് സുധാകരൻ  എൽഡിഎഫ്  സിപിഎം സെക്രട്ടേറിയേറ്റ്
'വിദേശയാത്രയിൽ മോദിയെ കടത്തിവെട്ടും' ; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
author img

By

Published : Oct 9, 2022, 6:14 PM IST

Updated : Oct 9, 2022, 6:54 PM IST

കണ്ണൂർ : മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിദേശ യാത്രകളിൽ പിണറായി വിജയൻ നരേന്ദ്ര മോദിയെ കടത്തിവെട്ടും. ഇത്തരത്തിലുള്ള യാത്രകൾ കൊണ്ടുള്ള നേട്ടം എന്താണെന്ന് എൽഡിഎഫ് പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

'വിദേശയാത്രയിൽ മോദിയെ കടത്തിവെട്ടും' ; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

യാത്രകൾക്കായി മുഖ്യമന്ത്രി ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ്. സാധാരണക്കാരന്‍റെ പണമാണിത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചെന്ന കണക്ക് സിപിഎം സെക്രട്ടേറിയേറ്റ് വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തരൂരിന് വേണ്ടി പ്രമേയം പാസാക്കിയതിൽ തെറ്റില്ലെന്ന് സുധാകരൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പ്രചാരണം നടത്തുന്നതിന് മാത്രമാണ് വിലക്കെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Last Updated : Oct 9, 2022, 6:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.