കണ്ണൂര്‍: ഒരാഴ്ച്ചക്കിടെ സംഭവിച്ച പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ 50 കോടിയിലേറെ രൂപയുടെ കൃഷിനാശം. 1400 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 500 ഹെക്ടറിലേറെ നെല്‍കൃഷി ഇപ്പോഴും വെള്ളക്കെട്ടിലാണ്.
റബ്ബര്‍, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. മണ്ണിടിഞ്ഞ് ഏക്കർ കണക്കിന് പ്രദേശം കൃഷിയോഗ്യമല്ലാതായി. കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങള്‍ കൃഷിവകുപ്പ് ആരംഭിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശമുണ്ടായ സ്ഥലം നേരിട്ടെത്തി സന്ദര്‍ശിക്കും. ജില്ലയില്‍ 109 വീടുകള്‍ പൂര്‍ണ്ണമായും 1607 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1113 കടമുറികളിലും പ്രളയം ബാധിച്ചു. ജില്ലയില്‍ നിലവില്‍ 30 ക്യാമ്പുകളിലായി 5018 പേരാണ് കഴിയുന്നത്.