ETV Bharat / city

കോമണ്‍വെൽത്തിൽ വെള്ളിത്തിളക്കം; അഭിമാനമായി ട്രീസ ജോളി

കോമൺവെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണ്‍ മിക്‌സഡ് ടീം ഇനത്തിലാണ് ചെറുപുഴ സ്വദേശിനിയായ ട്രീസ ജോളി വെള്ളിമെഡൽ സ്വന്തമാക്കിയത്

CWG 2022  കോമൺവെൽത്ത് ഗെയിസ് 2022  കോമണ്‍വെൽത്തിൽ വെള്ളി നേടി ട്രീസാ ജോളി  ബാഡ്‌മിന്‍റൺ മിക്‌സഡ് ഡബിൾസിൽ ട്രീസ ജോളിക്ക് വെള്ളി  കേരളത്തിന് അഭിമാനമായി ട്രീസ ജോളി  ട്രീസ ജോളി  Teresa Jolly won silver in badminton  Teresa Jolly badminton
കോമണ്‍വെൽത്തിൽ വെള്ളിത്തിളക്കം; കേരളത്തിന് അഭിമാനമായി ട്രീസ ജോളി
author img

By

Published : Aug 4, 2022, 4:42 PM IST

Updated : Aug 4, 2022, 6:40 PM IST

കണ്ണൂർ: ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ബാഡ്‌മിന്‍റൺ മിക്‌സഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ചെറുപുഴ പുളിങ്ങോത്തെ ട്രീസ ജോളി. മലയോരപ്രദേശമായ പുളിങ്ങോത്ത് നിന്നും ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്‌ത് കഠിനാധ്വാനത്തിലൂടെയാണ് ട്രീസ ഈ നേട്ടം കരസ്ഥമാക്കിയത്. കായികാധ്യാപകൻ പുളിങ്ങോത്തെ തൈക്കൽ ജോളി മാത്യുവിന്‍റെയും അധ്യാപിക ഡെയ്‌സിയുടെയും മകളാണ് ട്രീസ.

കോമണ്‍വെൽത്തിൽ വെള്ളിത്തിളക്കം; അഭിമാനമായി ട്രീസ ജോളി

കോമണ്‍വെൽത്തിൽ ട്രീസയുടെ നേട്ടത്തിനായി ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയതും അധ്യാപകരായ മാതാപിതാക്കൾ തന്നെയാണ്. ഇതിന് മുമ്പ് വേൾഡ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ട്രീസ ബംഗ്ലാദേശിൽ നടന്ന രാജ്യാന്തര മത്സരത്തിൽ സിംഗിൾസ്, ഡബിൾസ് വിഭാഗത്തിലും സ്വർണ്ണം നേടിയിട്ടുണ്ട്. നിലവിൽ തലശേരി ബ്രണ്ണൻ കോളജിൽ ബിബിഎ വിദ്യാർഥിനിയാണ്.

അന്താരാഷ്ട്ര മത്സരങ്ങളിൽ കരുത്തരായ പ്രതിയോഗികളെ നേരിട്ട അനുഭവ സമ്പത്താണ് ലോക നിലവാരത്തിലെ മത്സരത്തിൽ രാജ്യത്തിനായി മെഡൽ നേടാൻ ഈ കായിക താരത്തെ പ്രാപ്‌തയാക്കിയത്. ട്രീസയുടെ സഹോദരി മരിയയും ബാഡ്‌മിന്‍റണിൽ സബ് ജൂനിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ചാമ്പ്യനാണ്.

Last Updated : Aug 4, 2022, 6:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.