കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി പി.കെ മുഹമ്മദാണ് (70) മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം.
രണ്ടാഴ്ച മുമ്പാണ് മുഹമ്മദും കുടുംബവും മസ്കത്തിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തോടൊപ്പം നാട്ടിലെത്തിയ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.