ETV Bharat / city

'ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം'; കെ റെയിലിനെതിരായ ന്യായങ്ങള്‍ വിചിത്രമെന്ന് മുഖ്യമന്ത്രി - protest against k rail survey latest

സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി  കെ റെയില്‍ കല്ലിടല്‍ പിണറായി  സിൽവർലൈൻ പദ്ധതി പിണറായി  സിൽവർലൈൻ പദ്ധതി മുഖ്യമന്ത്രി  pinarayi slams protest against k rail  kerala cm on k rail protest  protest against k rail survey latest  pinarayi criticise k rail protest
'ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം'; സിൽവർലൈൻ സമരത്തിന്‍റെ ന്യായം വിചിത്രമെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 21, 2022, 10:14 PM IST

കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കെതിരായ ന്യായങ്ങൾ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരിൽ ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആരെയും വിഷമിപ്പിക്കാനല്ല സർക്കാരിന്‍റെ തീരുമാനം. ഗ്രാമങ്ങളിൽ നാലിരട്ടിയാണ് നഷ്‌ടപരിഹാരം നൽകുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സർക്കാർ നിൽക്കുന്നത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്. സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെ പരിപാടിയില്‍ സംസാരിയ്ക്കുന്നു

Also read: 'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തില്ലെന്ന് എംഡി

സിൽവർലൈൻ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റായ എതിർപ്പുകൾക്ക് വഴങ്ങണോ എന്ന് ചോദിച്ചാൽ വേണ്ടെന്ന് ജനം പറയും. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയല്ല, നാടിന്‍റെ വികസനത്തിനായാണ് നിൽക്കേണ്ടത്. സില്‍വര്‍ലൈന്‍ വേണ്ട, ആകാശപാത ആയിക്കോ എന്നാണ് ഇപ്പോള്‍ പറയുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന ശ്രമമാണ്. സ്വകാര്യമായി ചോദിച്ചാൽ കോൺഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.