കണ്ണൂർ: പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമര്‍ച്ചിത്രങ്ങൾ, കുട്ടികളുടെ ഇഷ്‌ട കഥാപാത്രങ്ങളായ കാര്‍ട്ടൂണ്‍ ചിത്രങ്ങൾ, ലൈബ്രറി സൗകര്യം, ആംബുലന്‍സ് സൗകര്യം... പറഞ്ഞുവരുന്നത് കേരളത്തിലെ ഏതെങ്കിലും വിനോദ സഞ്ചാരകേന്ദ്രത്തെ കുറിച്ചല്ല. കണ്ണൂർ ജില്ലയിലെ പരിയാരത്ത് പുതുതായി ഉദ്ഘാടനം ചെയ്യുന്ന പൊലീസ് സ്റ്റേഷനാണിത്.
ദേശീയപാതയോരത്ത് 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തീര്‍ണത്തിലാണ് പുതിയ പൊലീസ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സര്‍ക്കാരിൽ നിന്ന് നിന്ന് വിട്ടുകിട്ടിയ 50 സെന്‍റ് സ്ഥലത്താണ് പുതിയ പൊലീസ് കെട്ടിടം നിർമിച്ചത്. 2009ലാണ് പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്. മാര്‍ച്ച് ആറിന് 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഉൾപ്പടുന്ന പരിയാരം പൊലീസ് സ്റ്റേഷൻ ഇനി പുതുമോടിയോടെയാണ് ആളുകളെ വരവേൽക്കുക.
ALSO READ: സിപിഎം സംസ്ഥാന സമ്മേളനം: പൊലീസിലെ കുഴപ്പക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റി - പ്രതിനിധികള്‍