ETV Bharat / city

'ടാറിങ് നടത്തണം' : കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം - road tarring kannur

മന്ത്രിമാർക്കും എംഎൽഎമാർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികളുടെ കൂട്ടായ്‌മ

റോഡ് ടാറിങ് നടത്തണമെന്നാവശ്യം  കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം  കണ്ണൂരിൽ കാളവണ്ടി പ്രതിഷേധം  റോഡ് ടാറിങ് നടത്തണമെന്നാവശ്യം  ടാറിങ് നടത്തണമെന്നാവശ്യം  കാളവണ്ടി പ്രതിഷേധം  Bullock cart protest news  Bullock cart protest  road tarring  road tarring kannur  Bullock protest
റോഡ് ടാറിങ് നടത്തണമെന്നാവശ്യം: കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം
author img

By

Published : Nov 1, 2021, 9:21 PM IST

കണ്ണൂർ : റോഡിന്‍റെ ശോചനീയാവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം. ചെങ്ങളായി പഞ്ചായത്തിലെ വളെക്കെ - കൊയ്യം റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ കൂട്ടായ്‌മ കാളവണ്ടി സമരം നടത്തിയത്. രാവിലെ കണ്ണൂർ എകെജി ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച കാളവണ്ടി മാർച്ച് പിഡബ്ലിയുഡി ഓഫിസിലാണ് സമാപിച്ചത്.

കണ്ണൂർ നഗരത്തിലൂടെ കാളവണ്ടി വന്നതും ആളുകളിലും കൗതുകമുണർത്തി. കാളവണ്ടിക്ക് പിന്നാലെ ചെങ്ങളായി കൊയ്യാ, വളക്കൈ പ്രദേശത്തെ നൂറുകണക്കിന് ആളുകളും സമരത്തിൽ പങ്കെടുത്തു. ഇരിക്കൂർ മണ്ഡലത്തിൽപ്പെട്ട റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ മുൻ എംഎൽഎ, നിലവിലെ എംഎൽഎ, മുൻ മന്ത്രി, നിലവിലെ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായിട്ടില്ലെന്ന് ജനം പറയുന്നു.

റോഡ് ടാറിങ് നടത്തണമെന്നാവശ്യം: കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം

ALSO READ: 'ജോജു കലാകാരന്‍,അത് വൈകാരിക പ്രതികരണം' ; പിന്തുണച്ച് ബി.ഉണ്ണികൃഷ്ണൻ

അഞ്ചര കിലോമീറ്റർ നീളത്തിൽ റോഡിൽ കുണ്ടും കുഴികളും നിറഞ്ഞിരിക്കുന്നതിന് പുറമെ വീതി കുറവും റോഡിൽ അപകടം വർധിപ്പിക്കുന്നുണ്ട്. 2019-20 ബജറ്റിൽ 12 കോടി അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തെങ്കിലും റോഡിന് മാത്രവും ഒരു മാറ്റവും സംഭവിച്ചില്ല.

മലയോര മേഖലയിലെ ജനങ്ങൾക്ക് കണ്ണൂർ നഗരത്തിലടക്കം എത്തിപ്പെടാനുള്ള റോഡാണ് അവഗണനയിൽ തകർന്നുകിടക്കുന്നത്‌. ഓഫ് റോഡ് കൂട്ടായ്മ കൺവീനർ എം മുകുന്ദൻ, പി കെ ജയകുമാർ, റഷീദ് വളക്കൈ, ലിലിൽ കുമാർ, സലാം കൊയ്യം, കരീം വളക്കൈ ഉൾപ്പടെയുള്ളവർ സമരത്തിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.