ETV Bharat / city

കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകളും വടിവാളുകളും കണ്ടെത്തി - മൂന്ന് സ്റ്റീല്‍ ബോംബ്

ബക്കറ്റില്‍ മണ്ണില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകളും സമീപത്തായി പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് വടിവാളുകളുമാണ് കണ്ടെത്തിയത്

bomb found form kannur  kannur payyannur bomb news  karivellur bomb case  മൂന്ന് സ്റ്റീല്‍ ബോംബ്  പയ്യന്നൂര്‍ പൊലീസ്
സ്റ്റീല്‍ ബോംബ്
author img

By

Published : Apr 20, 2020, 1:56 PM IST

കണ്ണൂര്‍:കരിവെള്ളൂർ കൊഴുമ്മല്‍ ചീറ്റയില്‍ നിന്ന് മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട് വടിവാളുകളും കണ്ടെത്തി. പറമ്പില്‍ കാട് വെട്ടിത്തെളിച്ച തൊഴിലാളിയാണ് ബക്കറ്റില്‍ മണ്ണില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകളും സമീപത്തായി പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ വടിവാളുകളും കണ്ടെത്തിയത്.

തൊഴിലാളികള്‍ പയ്യന്നൂര്‍ പൊലീസില്‍ വിവരമറിച്ചതോടെ സി.ഐ എ.വി ജോണിന്‍റെ സംഘവും കണ്ണൂരില്‍ നിന്ന് എസ്.ഐ ടി.ശശിധരന്‍റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു. ബോംബുകള്‍ നിര്‍വീര്യമാക്കുമെന്ന് എസ്.ഐ ബാബുമോന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.