കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ തലശേരി ടൗൺ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം യുവമോർച്ച - ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയ കേസെടുത്തത്.
ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡിവൈഎഫ്ഐയും എസ്‌ഡിപിഐയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. തലശ്ശേരിയിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി. പൊലീസിന്‍റെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ പ്രകടനം.
പ്രകടനത്തിന്‍റെ വീഡിയോ: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വാചകങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകടനത്തിന്‍റെ വീഡിയോ ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നില്ല.
READ MORE:"ഇതിലെന്താണ് തെറ്റ് സ്വാഭാവികം!", വിദ്വേഷ മുദ്രവാക്യ പ്രകടനത്തെക്കുറിച്ച് കെ സുരേന്ദ്രൻ