കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു (29 നവംബര്‍ 2021). അറയ്ക്കൽ കുടുംബത്തിലെ 39 -ാമത് സുൽത്താനയാണ് അറക്കൽ ബീവി. 87 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.
Arakkal Beevi passes away: പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനം നേടിയ അറക്കൽ രാജവംശത്തിന്‍റെ 39-ാമത്തെ ഭരണാധികാരിയായിരുന്നു ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി. മദ്രാസ് പോർട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.
അറക്കൽ ഭരണാധികാരി അറയ്ക്കൽ മ്യൂസിയത്തിന്‍റെ രക്ഷാധികാരികൂടിയാണ്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറയ്ക്കൽ. ആദ്യകാലം മുതൽക്കേ അറയ്ക്കൽ രാജവംശത്തിന്‍റെ അധികാര കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്‌ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്.
38-ാമത്തെ ഭരണാധികാരി സുൽത്താൻ അറയ്ക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെ തുടർന്നാണ് 2019ൽ മറിയുമ്മ പുതിയ ഭരണാധികാരിയായത്. രാവിലെ 11ഓടെയാണ് മറിയുമ്മ ബീവി അന്തരിച്ചത്. വാർധക്യസഹജമായ അവശതകളാൽ വിശ്രമത്തിലായിരുന്നു.
ALSO READ: 12 വര്‍ഷത്തെ 40ലേറെ പരാതികള്‍ക്ക് ശേഷം പൊലീസ് കണ്ണുതുറന്നു, മര്‍ദകനായ ഭര്‍ത്താവ് പിടിയില്‍