ETV Bharat / city

വൃക്ഷ മുത്തശ്ശി; 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല തളിപ്പറമ്പില്‍

അത്തി, ഇത്തി, പേരാൽ, അരയാൽ എന്നി നാല്പ്പാമരങ്ങളും ഏഴിലം പാല, ദന്തപാല, പൊൻ ചെമ്പകം എന്നിവയുമാണ് കെട്ടുപിണഞ്ഞു ഒറ്റ മരമായി മാറിയത്.

വൃക്ഷ മുത്തശ്ശി  വൃക്ഷ മുത്തശ്ശി വാർത്ത  700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല  ഏഴിലം പാല  വൃക്ഷ മുത്തശ്ശി വാർത്ത  700 year old devils tree at Kannur  kannur devils tree  devils tree news kannur  kannur news  devils tree
വൃക്ഷ മുത്തശ്ശി; 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല
author img

By

Published : Oct 16, 2021, 9:35 AM IST

കണ്ണൂർ: ഏഴ് വിശേഷപ്പെട്ട മരങ്ങൾ ഒന്നു ചേർന്ന് തലയുയർത്തി നിൽക്കുന്ന ഒരു വൃക്ഷ മുത്തശ്ശിയുണ്ട് തളിപ്പറമ്പിൽ. 2011ൽ വനംവകുപ്പ് വൃക്ഷ മുത്തശ്ശി പട്ടം നൽകി ആദരിച്ച 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല. രാജരാജേശ്വര ക്ഷേത്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്താണ് ഈ വൃക്ഷമുത്തശ്ശി ഇന്നും തണലും തണുപ്പും നൽകി വളർന്നു പന്തലിച്ച് നിൽക്കുന്നത്.

700ൽ അധികം പഴക്കമുള്ള വൃക്ഷ മുത്തശ്ശി

അത്തി, ഇത്തി, പേരാൽ, അരയാൽ എന്നി നാല്പ്പാമരങ്ങളും ഏഴിലം പാല, ദന്തപാല, പൊൻ ചെമ്പകം എന്നിവയുമാണ് ഒറ്റ മരത്തിൽ കെട്ടുപിണഞ്ഞു ഒറ്റ മരമായി ഇരിക്കുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന ഏഴിലം പാല മാത്രമാണെന്നേ ഒറ്റ നോട്ടത്തിൽ പറയുവാൻ സാധിക്കുകയുള്ളു. മരത്തിന്‍റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കിയാൽ വ്യത്യസ്‌ത മരങ്ങളെ കാണാൻ കഴിയും.

വൃക്ഷ മുത്തശ്ശി; 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല

വിദൂരത്ത് നിന്ന് പോലും ആളുകൾ ഇവിടേക്ക് എത്തുന്നു

ജില്ല മരം മുറി അസോസിയേഷനും വനവൽക്കരണ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഈ മരത്തിന് 700ലധികം വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ചാക്യാർ കൂത്തിനു ഉപയോഗിക്കുന്ന ആളുയരമുള്ള ഏഴിലം പാലയുടെ ദണ്ഡിന് വിദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്താറുണ്ട്. ക്ഷേത്രത്തിലെ കലശം, ഹോമം തുടങ്ങിയവയ്ക്കുള്ള ഇത്തി മരത്തിന്‍റെ പൂവും ശിഖരങ്ങളും ഇവിടെ നിന്ന് തന്നെയാണ് ശേഖരിക്കുന്നത്.

ALSO READ: ഇന്നും ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.