ETV Bharat / city

ലോകത്തെ ഏറ്റവും വലിയ ചക്ക വയനാട്ടിൽ; 57.9 കിലോ തൂക്കം - തേന്‍വരിക്ക ലോക റെക്കോഡിലേക്ക്

5 സെൻറീമീറ്റർ ചുറ്റളവും 67 സെൻറീമീറ്റർ നീളവുമുള്ള തേന്‍വരിക്ക തവിഞ്ഞാൽ സ്വദേശി ചന്തുവിന്‍റെ പുരയിടത്തിലാണ് വിളഞ്ഞത്

jack fruit found in wayanadu  world's heaviest jack fruit kerala news  ഏറ്റവും വലിയ ചക്ക വയനാട്ടിൽ  ഭീമൻ ചക്ക വയനാട്  തേന്‍വരിക്ക ലോക റെക്കോഡിലേക്ക്  തേന്‍വരിക്ക തവിഞ്ഞാൽ
ഏറ്റവും വലിയ ചക്ക
author img

By

Published : May 19, 2020, 1:23 PM IST

Updated : May 19, 2020, 1:30 PM IST

വയനാട്: ഗിന്നസ് ബുക്കിൽ ഇടം നേടാൻ വയനാട്ടിൽ നിന്ന് വീണ്ടും ഭീമൻ ചക്ക. 57.9 കിലോഗ്രാം ഭാരമുള്ള തേന്‍വരിക്ക തവിഞ്ഞാൽ കൈതകൊല്ലിയില്‍ ചന്തുവിന്‍റെ പുരയിടത്തിലാണ് വിളഞ്ഞത്. 35 സെന്‍റീമീറ്റർ ചുറ്റളവും 67 സെന്‍റീമീറ്റർ നീളവുമുള്ള ചക്ക തവിഞ്ഞാൽ കൃഷി ഓഫിസർ കെ.ജി സുനിലിന്‍റെ സാന്നിധ്യത്തിലാണ് താഴെയിറക്കിയത്.

ലോകത്തെ ഏറ്റവും വലിയ ചക്ക വയനാട്ടിൽ

തവിഞ്ഞാൽ പഞ്ചായത്തിലെ കാപ്പാട്ടുമലയിൽ നിന്ന് കഴിഞ്ഞ ദിവസം വിളവെടുത്ത ചക്കയുടെ തൂക്കം 52.36 കിലോഗ്രാം ആയിരുന്നു. നിലവിൽ പൂനെയില്‍ നിന്ന് റെക്കോഡിൽ ഇടം നേടിയ ചക്കയുടെ തൂക്കം 42.72 കിലോഗ്രാമാണ് . ഈ ചക്കയെ കൊല്ലം അഞ്ചലില്‍ വിളഞ്ഞ 51. 5 കിലോഗ്രാം ഭാരമുള്ള ചക്ക മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് തവിഞ്ഞാൽ നിന്നു തന്നെ ഗിന്നസ് റെക്കോഡിന് അവകാശമുന്നയിക്കാന്‍ മറ്റൊരു ചക്ക കണ്ടെത്തുന്നത്.

Last Updated : May 19, 2020, 1:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.