വയനാട്: ജില്ലയിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകി ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ പുതിയ പദ്ധതി. സി.പി.എം നേതൃത്വത്തിലുള്ള കർഷക സഹകരണസംഘമായ ബ്രഹ്മഗിരി സൊസൈറ്റി 'വയനാട് കോഫി' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മാർക്കറ്റിങ് പഠനറിപ്പോർട്ട് കൽപ്പറ്റയിൽ പ്രകാശനം ചെയ്തു.
ആദ്യഘട്ടത്തിൽ കർഷകരിൽനിന്ന് കാപ്പി വാങ്ങുകയും രണ്ടാംഘട്ടത്തിൽ വയനാട്ടിൽ ഫാക്‌ടറി സ്ഥാപിക്കാനുമാണ് പദ്ധതി. കോഫി ബോർഡിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർക്ക് ഓർഗാനിക് സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ട സഹായങ്ങൾ കോഫി ബോർഡ് ചെയ്യും. ഇതിനായി വയനാടിനെ ഏഴ് മേഖലകളായി തിരിക്കും.