വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനും, സൗത്ത് വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസർ രഞ്ജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത്. റോജി ഡി.എഫ്.ഒയ്‌ക്ക് കൈക്കൂലി നൽകിയിട്ടുണ്ട് എന്നതിന്‍റെ തെളിവുകളാണ് സംഭാഷണത്തിൽ ഉള്ളത്. വയനാട്ടിലെ സംഭവത്തില്‍ പിന്നില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുണ്ടെന്ന് വനംമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഫോണ്‍ കോള്‍ റെക്കോർഡ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സർക്കാരിൽ നിക്ഷിപ്‌തമായ മരങ്ങൾ മോഷണം പോയി എന്ന ഡെപ്യൂട്ടി തഹസിൽദാരുടെ പരാതിയിൽ 68 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മരം വിറ്റ ഭൂമിയുടെ ഉടമസ്ഥരായ ആദിവാസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ മരം മുറിക്കാൻ കരാർ എടുത്തവരും മരം മുറിച്ച തൊഴിലാളികളും പ്രതികളിൽ ഉൾപ്പെടുന്നു.
also read: കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും
മരം മുറിച്ചു കടത്താൻ ശ്രമിച്ച വയനാട് വാഴവറ്റ സ്വദേശികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരും പ്രതികളാണ്. മരം മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദിവാസികളുടെ ഭൂമിയിൽ നിന്ന് മരം മുറിച്ചതെന്നാണ് പരാതി.