വയനാട്: ജില്ലയില്‍ കൊവിഡ് വ്യാപനം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർ ഇതിനായി പ്രത്യേക ഉത്തരവിറക്കി. ജില്ലയിൽ മൂന്ന് ആഴ്ചത്തേക്ക് പൊതുയോഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ 50 ശതമാനം മാത്രമെ പ്രവേശനം അനുവദിക്കു.
അതിർത്തികളിൽ ആര്‍ആര്‍ടി മാപ്പിങ്ങും റാൻഡം പരിശോധനയും നിർബന്ധമാക്കും. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ പ്രതിദിനം 500 പേർക്ക് മാത്രം പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കണമെന്നും നിര്‍ദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് അടയ്‌ക്കം. ടൂറിസം കേന്ദ്രങ്ങളിൽ സമയം ക്രമീകരിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർക്കും വാക്സിൻ എടുത്തവർക്കും അഞ്ച് ദിവസത്തിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ.
കൂടുതല്‍ വായനയ്‌ക്ക്: 'പൊതുപരിപാടികള്‍ 2 മണിക്കൂര്‍,കടകള്‍ രാത്രി 9 വരെ';സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി