വയനാട്: ജില്ലയിൽ സ്വകാര്യമേഖലയിലും കൊവിഡ് ആർടിപിസിആർ പരിശോധനയ്ക്കുള്ള ലാബ് തുടങ്ങി. മേപ്പാടി വിംസ് മെഡിക്കൽ കോളജിലാണ് ലാബ് പ്രവർത്തനം തുടങ്ങിയത്. ആർടിപിസിആർ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് വയനാട്ടിൽ ഉള്ളവർ പകുതിയും ആശ്രയിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ ആർടിപിസിആർ പരിശോധന ലാബാണ് വിംസ് മെഡിക്കൽ കോളജിലേത്. സുൽത്താൻ ബത്തേരി സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരു മാസം മുമ്പ് തുടങ്ങിയിരുന്നു. ഒരേ സമയം 90 സാമ്പിളുകൾ വരെ വിംസിലെ ലാബിൽ പരിശോധിക്കാൻ കഴിയും.സർക്കാർ നിശ്ചയിച്ച തുകയായ 2100 രൂപയാണ് ഫീസിനത്തില്‍. മറ്റ് വൈറോളജി ലാബുകളിൽ നിന്ന് വ്യത്യസ്തമായി മെഡിക്കൽ വിദ്യാർഥികൾക്ക് കൂടി പഠിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.