ETV Bharat / city

വയനാട്ടില്‍ പതിമൂന്ന് പേര്‍ക്ക് കുരങ്ങുപനി

MONKEY FEVER  കുരങ്ങുപനി
വയനാട്ടില്‍ പതിമൂന്ന് പേര്‍ക്ക് കുരങ്ങുപനി
author img

By

Published : Mar 10, 2020, 7:23 PM IST

Updated : Mar 10, 2020, 9:38 PM IST

19:18 March 10

അപ്പപ്പാറ സ്വദേശിക്കാണ് അവസാനം രോഗം സ്ഥിരീകരിച്ചത്

വയനാട്: ജില്ലയില്‍ കുരങ്ങുപനി വ്യാപിക്കുന്നു. നിലവില്‍ പതിമൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അപ്പപ്പാറ സ്വദേശിക്കാണ് അവസാനം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുരങ്ങുപനി പ്രതിരോധത്തിന്‍റെ ഭാഗമായി വയനാട്ടിൽ വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തൻ തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനുള്ള ലേപനങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നന് ജില്ലാ കലക്ടര്‍ പറഞ്ഞു. 

ജില്ലയില്‍ കുരങ്ങ് പനി സ്ഥിരീകരിക്കപ്പെട്ട 13 പേരില്‍ 4 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം പക്ഷിപനി പ്രതിരോധത്തിന്‍റെ ഭാഗമായി അയല്‍ ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ടുവരുന്നത് വിലക്കാനും യോഗം തീരുമാനിച്ചു. പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ആര്‍.ടി.ഒ, ഫോറസ്റ്റ് വകുപ്പുകള്‍ക്ക് പരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

Last Updated : Mar 10, 2020, 9:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.