വയനാട്: കർണാടകയില്‍ ദുരിതമനുഭവിക്കുന്ന മലയാളികളെ കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശിച്ചതായി വയനാട് ജില്ലാ കലക്ടർ. ഇതെങ്ങനെ വേണമെന്ന് ചർച്ച ചെയ്യാൻ എംഎൽഎമാരുമായി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷം ആരെയൊക്കെ കൊണ്ടു വരണം എങ്ങനെ എത്തിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും കലക്ടർ ഡോക്ടർ അദീല അബ്ദുല്ല പറഞ്ഞു.
കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ കുടുങ്ങി പോയ മലയാളി തൊഴിലാളികളുടെ നരകതുല്യമായ ജീവിതം സാഹചര്യം ഇടിവി ഭാരതാണ് പുറത്തുവിട്ടത്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. വയനാട് ജില്ലാ കലക്ടറോട് മൈസൂര്‍ ജില്ലാ കലക്‌ടറെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.