ഇടുക്കി: അടിമാലി മേഖലയിലെ ആദിവാസി ഊരുകളില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ആറിലധികം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുരങ്ങാട്ടി ആദിവാസി മേഖലയില്‍ യുവാവ് ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. ഇതോടെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നേരത്തേ അടിമാലി കുളമാംകുഴിയില്‍ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനിടെ അടിമാലി തട്ടേക്കണ്ണന്‍ കുടിയിലും ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അമിത മദ്യപാനം ഉള്‍പ്പെടെ ആത്മഹത്യനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നാണ് സൂചന. ഇതോടെയാണ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണമെന്ന ആവശ്യം ഉയരുന്നത്.