വയനാട്: 2018 ലെ പ്രളയ ദുരിതബാധിതര്‍ക്കായി വയനാട്ടിലൊരുക്കിയ ടൗണ്‍ഷിപ്പ് പദ്ധതിയുടെ സമര്‍പ്പണം പനമരത്ത് നടന്നു. പീപ്പിള്‍സ് ഫൗണ്ടേഷനാണ് പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 25 വീടുകൾ, പ്രീ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്‌ഥലം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പനമരം കരിമ്പുമ്മല്‍ നീരട്ടാടിയിലാണ് പീപ്പിള്‍സ് വില്ലേജ് . പദ്ധതി സമർപ്പണം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി നിർവഹിച്ചു.
പദ്ധതി മാതൃകാപരമാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴി പരിപാടിയിൽ പങ്കെടുത്തു. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ സഹായം കിട്ടാതിരുന്ന ഭൂരഹിതരെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.