ETV Bharat / city

മത്സ്യത്തൊഴിലാളിയായ യുവാവിനെ പുന്നപ്ര പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശി അമല്‍ ബാബുവിനെയാണ് പുന്നപ്ര പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നത്.

kerala police brutality against youth  allegation against punnapra police  youth attacked by police in alappuzha  പുന്നപ്ര പൊലീസ് യുവാവ് മര്‍ദനം  ആലപ്പുഴ മത്സ്യത്തൊഴിലാളി പൊലീസ് മര്‍ദനം  യുവാവ് പൊലീസ് ക്രൂര മർദനം
ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ പുന്നപ്ര പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
author img

By

Published : Jan 3, 2022, 10:34 PM IST

ആലപ്പുഴ: മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്‍റെ പേരില്‍ പിടിയിലായ യുവാവിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശി അമല്‍ ബാബുവിനെയാണ് പുന്നപ്ര പൊലീസ് മര്‍ദിച്ചതായി ആരോപണം ഉയർന്നത്. ലാത്തിയുടെ അടിയേറ്റ അമല്‍ ബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 31 നാണ് സംഭവം. രാത്രി 9.30ഓടെ സഹോദരിയുമൊത്ത് പുന്നപ്രയിലേക്ക് വണ്ടാനം പടിഞ്ഞാറുള്ള റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പൊലീസ് കൈകാണിച്ചു. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ നിര്‍ത്താതെ പോയി.

സഹോദരിയെ ഭർതൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോഴും പൊലീസ് കൈകാണിച്ചു. നിര്‍ത്താതെ പോയ യുവാവിനെ പൊലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി പിടികൂടിയെന്നാണ് ആരോപണം. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച അമല്‍ ബാബുവിനെ ലാത്തികൊണ്ട് അടിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന്‍റെ പേരില്‍ കേസെടുത്തതിന് ശേഷം അമല്‍ ബാബുവിനെ വിട്ടയച്ചു.

തിങ്കളാഴ്‌ച രാവിലെയോടെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളിയായ അമല്‍ ബാബുവിന് ജോലിക്ക് പോകാനും കഴിയാതെയായി. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബൈക്കില്‍ നിന്നുള്ള വീഴ്‌ചയില്‍ കാലിന്‍റെ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായില്ലെന്നും അമല്‍ ബാബു ആരോപിച്ചു.

എന്നാല്‍ വാഹന പരിശോധനക്കിടെ രണ്ടാമതും കൈ കാണിച്ച് നിര്‍ത്താതെ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം തെറ്റി യുവാവ് വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വീഴ്‌ചയിലാണ് യുവാവിന്‍റെ കാലിന് പരിക്കേറ്റത്. സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്തതിന് ശേഷം വിട്ടയച്ചുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ മൂന്നാംമുറ പ്രയോഗിക്കുകയും മോശമായി പെരുമാറുന്നുവെന്നും പരാതികൾ വ്യാപകമാകുന്നതിനിടെയാണ് പുന്നപ്ര പൊലീസിനെതിരെ ആരോപണം ഉയര്‍ന്നത്.

Also read: ട്രെയിന്‍ യാത്രക്കാരനെ ചവിട്ടിവീഴ്ത്തിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.