ആലപ്പുഴ: നാളെ നടക്കുന്ന സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി കർശനമായ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കായംകുളം നഗരമേഖല, ചേർത്തല താലൂക്കിന്‍റെ വിവിധ ഭാഗങ്ങൾ, ജില്ലയിലെ മറ്റ് നിയന്ത്രിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നും പരീക്ഷാർഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കണമെന്ന് എ.എം ആരിഫ് എംപി. വിദ്യാര്‍ഥികളെ ജില്ലാ ആസ്ഥാനത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് കൃത്യസമയത്തുതന്നെ എത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ പ്രത്യേക ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ കായംകുളം, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് ഡിപ്പോ അധികൃതർക്ക് അടിയന്തര നിർദേശം നൽകണമെന്ന് എ.എം.ആരിഫ് എം.പി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എൻട്രൻസ് പരീക്ഷയ്ക്ക് യാത്രാ സൗകര്യം ഒരുക്കണം; എ.എം. ആരിഫ് എം.പി - A.M. Arif MP
ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.എം.ആരിഫ് എം.പി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് കത്തയച്ചു.