ആലപ്പുഴ: രാജ്യ സ്നേഹമാണ് തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് കോൺഗ്രസ് മുൻ ദേശീയ വക്താവ് ടോം വടക്കൻ. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ 30 വർഷം കോൺഗ്രസിന് നൽകിയതാണ് താൻ ചെയ്ത തെറ്റാണെന്നും സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടിൽ എത്തിയത് കേരളത്തിൽ മറ്റെവിടെയും മത്സരിക്കാൻ രാഹുലിന് ധൈര്യമില്ല കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ടോം ആരോപിച്ചു. അമിത് ഷാ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും പ്രതികൂല കാലാവസ്ഥ ആയതിനാല്‍ എത്തിച്ചേര്‍ന്നില്ല.
ബിജെപിയിലെത്തിച്ചത് രാജ്യസ്നേഹമെന്ന് ടോം വടക്കൻ
"ജീവിതത്തിന്‍റെ 30 വർഷം കോൺഗ്രസിന് നൽകിയതാണ് ഞാന്‍ ചെയ്ത തെറ്റ്" - ടോം വടക്കന്‍
ആലപ്പുഴ: രാജ്യ സ്നേഹമാണ് തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് കോൺഗ്രസ് മുൻ ദേശീയ വക്താവ് ടോം വടക്കൻ. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ 30 വർഷം കോൺഗ്രസിന് നൽകിയതാണ് താൻ ചെയ്ത തെറ്റാണെന്നും സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടിൽ എത്തിയത് കേരളത്തിൽ മറ്റെവിടെയും മത്സരിക്കാൻ രാഹുലിന് ധൈര്യമില്ല കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ടോം ആരോപിച്ചു. അമിത് ഷാ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും പ്രതികൂല കാലാവസ്ഥ ആയതിനാല്‍ എത്തിച്ചേര്‍ന്നില്ല.
രാജ്യ സ്നേഹമാണ്
തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് കോൺഗ്രസ് മുൻ ദേശീയ വക്താവ് ടോം വടക്കൻ. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻറെ ജീവിതത്തിന്റെ 30 വർഷം കോൺഗ്രസിന് നൽകിയതാണ് താൻ ചെയ്ത തെറ്റെന്നും സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത് പരാജയഭീതി മൂലമെന്നും വയനാട്ടിൽ ഒഴികെ കേരളത്തിൽ മറ്റെവിടെയും മത്സരിക്കാൻ രാഹുലിന് ധൈര്യമില്ലെന്നും ടോം വടക്കൻ ആരോപിച്ചു.
കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എങ്കിലും ന്യൂനപക്ഷങ്ങളുടെ വോട്ട് കോൺഗ്രസിലെ വേണമെന്നും എന്നും ടോം വടക്കൻ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പരിപാടിയിൽ പങ്കെടുത്തില്ല. പ്രതികൂല കാലാവസ്ഥ മൂലം പത്തനംതിട്ടയിൽ നിന്ന് അദ്ദേഹം യാത്രചെയ്ത ഹെലികോപ്റ്ററിന് പറന്നുയരാൻ കഴിയാഞ്ഞതിലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. കൺവെൻഷനിൽ അമിത് ഷാ എത്തില്ല എന്നറിഞ്ഞതോടെ കാണികൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു. ആലപ്പുഴ മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള എൻഡിഎ മുന്നണി പ്രവർത്തകരായിരുന്നു കൺവെൻഷനിൽ എത്തിച്ചേർന്നിരുന്നത്.
ഇടിവി ഭാരത്, ആലപ്പുഴ
Conclusion: