ETV Bharat / city

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍; തോമസ് ഐസക്

തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തോമസ് ഐസക്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍; തോമസ് ഐസക്
author img

By

Published : Sep 12, 2019, 6:27 PM IST

Updated : Sep 12, 2019, 8:46 PM IST

ആലപ്പുഴ:കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ രൂക്ഷമാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണമാണ് മറ്റ് പല സംസ്ഥാനങ്ങളെയും പോലെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍; തോമസ് ഐസക്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അംഗീകരിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. ഇതുസംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും തുടർ നടപടികൾ ചർച്ച ചെയ്ത് ആലോചിക്കാനും സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയാണ് വേണ്ടത്. രാജ്യത്തെ വാഹനവിപണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വാഹനങ്ങൾ വാങ്ങാൻ ആറ് മാസത്തേക്ക് പലിശ രഹിതമോ പലിശ കുറഞ്ഞതോ ആയ വായ്‌പ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി രൂക്ഷം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ : കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ രൂക്ഷമാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വെളിപ്പെടുത്തി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അംഗീകരിക്കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും തുടർ നടപടികൾ ചർച്ച ചെയ്ത് ആലോചിക്കാനും സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പശ്ചാത്തല മേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരികയാണ് വേണ്ടത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ ജനങ്ങളുടെ എണ്ണം വർധിപ്പിച്ച് തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയാണ് വേണ്ടത്. വാഹനങ്ങൾ വാങ്ങാൻ ആറ് മാസത്തേക്ക് പലിശ രഹിതമോ പലിശ കുറഞ്ഞതോ ആയ വായ്‌പ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വിപണിയിൽ ഇപ്പോഴുള്ള പ്രതിസന്ധി നാളെ ബാങ്കിംഗ് മേഖലയെകൂടി വ്യാപിക്കാനിടയുണ്ടെന്നും ഐസക്ക് മുന്നറിയിപ്പ് നൽകി.Conclusion:
Last Updated : Sep 12, 2019, 8:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.