ETV Bharat / city

കുരുക്കഴിഞ്ഞു,പടക്കപ്പലിന് ഗ്രീൻ സിഗ്നൽ ; ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി - alappuzha news

പടക്കപ്പൽ വീണ്ടും യാത്ര തുടങ്ങിയത് റെയിൽവേയും പച്ചക്കൊടി കാണിച്ചതോടെ

പടക്കപ്പലിന് ഗ്രീൻസിഗ്നൽ  പടക്കപ്പലിന് ഗ്രീൻസിഗ്നൽ വാർത്ത  ആലപ്പുഴയിലെ പടക്കപ്പൽ  ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി  കുരുക്കഴിഞ്ഞു, പടക്കപ്പലിന് ഗ്രീൻസിഗ്നൽ  പോർട്ട് മ്യൂസിയം  പോർട്ട് മ്യൂസിയം വാർത്ത  ship on road at Alappuzha  port museum news  alappuzha news  alappuzha news ship
കുരുക്കഴിഞ്ഞു, പടക്കപ്പലിന് ഗ്രീൻസിഗ്നൽ; ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി
author img

By

Published : Oct 22, 2021, 2:02 PM IST

ആലപ്പുഴ : പോർട്ട് മ്യൂസിയത്തിലേക്കുള്ള കരയാത്രക്കിടെ ബൈപ്പാസിൽ കുടുങ്ങിയ പടക്കപ്പൽ വീണ്ടും യാത്ര തുടങ്ങി. ദേശീയപാത വിഭാഗത്തിന്‍റെ പൊതുമരാമത്ത് വിഭാഗം അനുമതി നിഷേധിച്ചതോടെയാണ് രണ്ടാഴ്‌ച കപ്പൽ ആലപ്പുഴ ബൈപ്പാസിലെ കൊമ്മാടിഭാഗത്ത് കുടുങ്ങിക്കിടന്നത്.

ബൈപ്പാസിലെ എലിവേറ്റഡ് പാലത്തിലൂടെ കൊണ്ടുപോകാനായിരുന്നു ധാരണയെങ്കിലും പടക്കപ്പലിന്‍റെയും അത് വഹിച്ചുകൊണ്ടുവരുന്ന 96 ചക്രങ്ങളുള്ള 12 ആക്‌സിൽ പ്രത്യേക വാഹനത്തിന്‍റെയും ഭാരം പാലത്തിന് താങ്ങാൻ ആവുമോ എന്ന സംശയം ദേശീയപാത ഉദ്യോഗസ്ഥർ ഉന്നയിച്ചതിനെ തുടർന്നാണ് പാലത്തിലൂടെയുള്ള കപ്പലിന്‍റെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. തുടർന്ന് നഗരത്തിലൂടെ കൊണ്ടുപോകാനും ധാരണയായി.

റെയിൽവേയിൽ നിന്ന് പച്ചക്കൊടി

ഉണ്ടായിരുന്ന ഏക തടസം പാളം മുറിച്ച് കടക്കേണ്ടിയിരുന്നതിനാൽ റെയിൽവേ അധികൃതരുടെ അനുമതി വാങ്ങുക എന്നതായിരുന്നു. റെയിൽവേയും പച്ചക്കൊടി കാണിച്ചതോടെയാണ് പടക്കപ്പൽ വീണ്ടും യാത്ര തുടങ്ങിയത്. ഇതിനായി ഏഴര ലക്ഷം രൂപ റെയിൽവേയിൽ കെട്ടിവച്ചിട്ടുണ്ട്.

കുരുക്കഴിഞ്ഞു, പടക്കപ്പലിന് ഗ്രീൻസിഗ്നൽ; ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി

നഗരത്തിലെയും റെയിൽവേ ലൈനിലെയും വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കപ്പലിന്‍റെ യാത്രയെ തുടർന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കപ്പലിന്‍റെ യാത്രയിലുടനീളം തടസമായി നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റിയാണ് യാത്ര. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളും കേബിൾ വയറുകളും മുറിച്ചുമാറ്റുന്നുണ്ട്.

ആലപ്പുഴ പൈതൃക പദ്ധതി

ആലപ്പുഴ കൊമ്മാടിയിൽ നിന്ന് ശവക്കോട്ടപാലം കേറി നഗരത്തിലെ കണ്ണൻവർക്കി പാലത്തിന്‍റെ വടക്കേകരയിലൂടെ കൊച്ചുവടപ്പാലം ജംങ്ഷനിൽ നിന്ന് വടക്കോട്ട് ഡച്ച് സ്ക്വയറിലൂടെ വീണ്ടും പടിഞ്ഞാറ് കലക്‌ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലൂടെ റെയിൽവേ ക്രോസ് കയറി ബൈപ്പാസ് പാലത്തിനിടയിലൂടെ ബിഷപ്പ് ഹൗസിന് സമീപമുള്ള ആലപ്പുഴ ബീച്ചിന്‍റെ പ്രവേശന ഭാഗത്ത് എത്തിച്ച ശേഷം കടൽപ്പാലത്തിന് സമീപം കൊണ്ടുവരാനാണ് ആലപ്പുഴ പൈതൃക പദ്ധതി അധികൃതരുടെ ലക്ഷ്യം.

പടക്കപ്പലിന് സ്വാഗതമോതാനുള്ള തയ്യാറെടുപ്പിൽ ആലപ്പുഴക്കാർ

ഈ വർഷം ജനുവരിയിൽ നാവികസേനയിൽ നിന്ന് ഡീ കമ്മിഷന്‍ ചെയ്‌ത അതോറിറ്റി ഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് - 81 എന്ന യുദ്ധക്കപ്പൽ കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് വേമ്പനാട് കായലിലൂടെ തണ്ണീർമുക്കത്ത് എത്തിച്ചത്.

ശേഷം അവിടെ നിന്ന് 23ന് കരമാർഗം ദിവസങ്ങളോളം എടുത്താണ് പ്രത്യേക വാഹനത്തിൽ ആലപ്പുഴയിലെ കൊമ്മാടിയിലേക്ക് കൊണ്ടുവന്നത്. കപ്പൽ വ്യാഴാഴ്‌ച വൈകുന്നേരത്തോടെ തന്നെ ആലപ്പുഴ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇന്നെത്തും, നാളെയെത്തും എന്ന പ്രതീക്ഷയിൽ കാണാൻ കാത്തിരുന്ന പടക്കപ്പലിന് സ്വാഗതമോതാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴക്കാർ.

READ MORE: ആഘോഷപൂർവം ആലപ്പുഴയിലെത്തിച്ചു ; ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ട് പടക്കപ്പൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.