ETV Bharat / city

'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും

ഷെജിന്‍റെയും ജോയ്‌സനയുടെയും വിവാഹം വിവാദമായതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയത്

author img

By

Published : Apr 13, 2022, 2:21 PM IST

Updated : Apr 13, 2022, 3:23 PM IST

kodenchery interfaith marriage controversy  dyfi leader interfaith marriage  kozhikode love jihad allegations  shejin joysna reacts on love jihad allegations  കോടഞ്ചേരി മിശ്ര വിവാഹ വിവാദം  ലൗ ജിഹാദ് ആരോപണം ഷെജിന്‍ ജോയ്‌സന പ്രതികരണം  ഡിവൈഎഫ്‌ഐ നേതാവ് മിശ്ര വിവാഹം  കോഴിക്കോട് ലൗ ജിഹാദ് ആരോപണം
'പ്രായപൂർത്തിയായ രണ്ടുപേർ വിവാഹം കഴിച്ചു, അതിലുപരിയായി ഒന്നുമില്ല'; ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദമ്പതികൾ

ആലപ്പുഴ: കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ പ്രതികരണവുമായി ഷെജിനും ജോയ്‌സനയും. ലൗ ജിഹാദ് ആരോപണം തികച്ചും തെറ്റായ ആരോപണമാണ്. താനും ജോയ്‌സനയും രണ്ട് മതത്തിൽ നിന്നുള്ളവരാണ് എന്നത് കൊണ്ട് സ്നേഹിക്കാൻ പാടില്ലെന്നും വിവാഹം ചെയ്യാന്‍ പാടില്ലെന്നും ഈ രാജ്യത്ത് നിയമമൊന്നുമില്ലെന്ന് ഷെജിന്‍ പറഞ്ഞു.

ഷെജിന്‍റെ പ്രതികരണം

പ്രായപൂർത്തിയായവരാണ് തങ്ങൾ ഇരുവരും. അതുകൊണ്ട് തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കുവാനുള്ള അവകാശം തങ്ങൾക്കുണ്ട്. അതിൽ ജാതിയും മതവും രാഷ്ട്രീയവുമില്ലെന്നും തങ്ങൾ തങ്ങളുടെ ബോധ്യത്തിനനുസൃതമായാണ് ജീവിക്കുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി.

Also read: 'ലൗവ് ജിഹാദ് എന്നത് നിർമിത കള്ളം'; ഷെജിനും ജോയ്‌സ്‌നയും മാതൃകയെന്ന് ഡി.വൈ.എഫ്.ഐ

ഒരുമിച്ച് ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത്. മതം മാറാന്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. തങ്ങളുടെ ബോധ്യത്തിലാണ് ജീവിക്കാൻ ആഗ്രഹിക്കുന്നത്.

മരിക്കുന്നത് വരെ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും തങ്ങൾക്കുണ്ടെന്നും ഇരുവരും പറഞ്ഞു. തങ്ങള്‍ക്കെതിരെ നടക്കുന്നത് മൃഗീയ സൈബര്‍ ആക്രമണമാണെന്ന് പറഞ്ഞ ദമ്പതികള്‍ ഇത് അവസാനിപ്പിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഷെജിന്‍റെ കുടുംബ വീടായ താമരക്കുളത്താണ് ഇരുവരും ഇപ്പോൾ ഉള്ളത്.

Last Updated : Apr 13, 2022, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.