ETV Bharat / city

ദേശീയ ദുരന്ത നിവാരണ സേന ആലപ്പുഴയിലെത്തി

ലഫ്റ്റനന്‍റ് കേണലിന്‍റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കും.

എൻഡിആർഎഫ് സംഘം ആലപ്പുഴയിലെത്തി
author img

By

Published : Aug 9, 2019, 3:13 PM IST

Updated : Aug 9, 2019, 3:43 PM IST

ആലപ്പുഴ: ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ അടിയന്തര ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ, സബ്‌ കലക്ടർ വി.ആർ.കൃഷ്ണതേജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എൻഡിആർഎഫ് സംഘം ആലപ്പുഴയിലെത്തി

ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട് പത്ത് ടോറസ് വാഹനങ്ങൾ തയ്യാറാക്കി നിർത്താൻ യോഗം നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആവശ്യമായ ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ച് വയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പോർട്ട് ഓഫീസറോട് ഹൗസ് ബോട്ടുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രംഗത്തെത്തിയിട്ടുണ്ട്. ഇവരെ അടിയന്തര മേഖലകളിലേക്ക് വിന്യസിച്ചു. ലഫ്റ്റനന്‍റ് കേണലിന്‍റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കും. രണ്ട് സംഘങ്ങളെക്കൂടി ജില്ലയിലേക്ക് ആവശ്യമായി വരുകയാണെങ്കിൽ നൽകുന്നതിന് പാങ്ങോട് സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

അതേസമയം ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളില്‍ ക്യാമ്പുകൾ ആരംഭിച്ചു. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്‌ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും.

ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. തിരുവൻവണ്ടൂർ, കീച്ചേരി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. ഇവിടങ്ങളിൽ 12 കുടുംബങ്ങളിലെ 32 പേരെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട് താലൂക്കിൽ ഒരു വീട് പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു. ചേർത്തല താലൂക്കിൽ 17 വീടുകളാണ് ഭാഗികമായി തകർന്നത്.

തെക്കൻ മേഖലയിൽ നിന്ന് മലവെള്ളവും മഴവെള്ളവും ഒഴുകിവരുന്ന സാഹചര്യത്തിൽ മന്ത്രി ജി സുധാകരൻ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ തോട്ടപ്പള്ളി സ്‌പിൽവേ സന്ദർശിച്ചു.

Intro:Body:മഴക്കെടുതി : ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ - സേഫ് ക്യാമ്പുകൾ ആരംഭിച്ചു

ആലപ്പുഴ: ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്തീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും.

ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. തിരുവൻവണ്ടൂർ, കീച്ചേരി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. ഇവിടങ്ങളിൽ 12 കുടുംബങ്ങളിലെ 32 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ ഒരു വീട് പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു. ചേർത്തല താലൂക്കിൽ 17 വീടുകളാണ് ഭാഗികമായി തകർന്നത്.

തെക്കൻ മേഖലയിൽ നിന്ന് മലവെള്ളവും മഴവെള്ളവും ഒഴുകിവരുന്ന സാഹചര്യത്തിൽ മന്ത്രി ജി സുധാകരൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചു.Conclusion:
Last Updated : Aug 9, 2019, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.