ETV Bharat / city

ദേശീയ പണിമുടക്ക് : രണ്ടാം ദിനവും ആലപ്പുഴ ജില്ല നിശ്ചലം - ദ്വിദ്വിന ദേശീയ പണിമുടക്ക് ആലപ്പുഴ

കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിൽ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു

NATIONAL STRIKE IN ALAPPUZHA DISTRICT  ദേശീയ പണിമുടക്ക്  രണ്ടാം ദിനവും ആലപ്പുഴ ജില്ലയിൽ പൂർണ്ണം  NATIONAL STRIKE  ദ്വിദ്വിന ദേശീയ പണിമുടക്ക്  ദ്വിദ്വിന ദേശീയ പണിമുടക്ക് ആലപ്പുഴ  NATIONAL STRIKE SECOND DAY
ദേശീയ പണിമുടക്ക്: രണ്ടാം ദിനവും ആലപ്പുഴ ജില്ല നിശ്ചലം
author img

By

Published : Mar 29, 2022, 4:07 PM IST

ആലപ്പുഴ : വിവിധ ട്രേഡ് യൂണിയൻ - കർഷക സംഘടനകൾ എന്നിവ രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത ദ്വിദ്വിന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനവും ആലപ്പുഴ ജില്ല നിശ്ചലം. പണിയിടങ്ങളും ഫാക്‌ടറികളും വ്യവസായ സ്ഥാപനങ്ങളും തട്ടുകടകളടക്കമുള്ള കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് വാഹന ഗതാഗതവും പൂർണമായി നിലച്ചു.

കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞെങ്കിലും ആലപ്പുഴയിൽ അത് കാര്യമായി നടപ്പായില്ല. ചുരുക്കം ചില കടകൾ മാത്രമാണ് പ്രധാന നഗരങ്ങളിൽ തുറന്നിട്ടുള്ളത്. സംസ്ഥാനത്ത് കെഎസ്ആർടിസിയും, സ്വകാര്യ ബസുകളും, ഓട്ടോറിക്ഷ, ടെമ്പോ, ടാക്‌സികള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല. റേഷൻകടകളും തുറന്നില്ല.

ദേശീയ പണിമുടക്ക്: രണ്ടാം ദിനവും ആലപ്പുഴ ജില്ല നിശ്ചലം

പെരുമ്പളത്തേയ്‌ക്ക്‌ വാട്ടർ ആംബുലൻസ് ഒഴികെ ഒരു ബോട്ടുപോലും ഓടിയില്ല. കാർഷിക - മത്സ്യ മേഖലകളും വിനോദസഞ്ചാരവും നിശ്ചലമായി. പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്‌റ്റ്‌, കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാർമസ്യൂട്ടിക്കൽസ്, കയർബോർഡ്, കേരള കയർ മെഷീനറി മാനുഫാക്‌ചറിങ് കമ്പനി, കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ, ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, കയർഫെഡ് തുടങ്ങിയവയും പൂർണമായി സ്‌തംഭിച്ചു.

വിവിധ സർവീസ് സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫിസുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ഹാജർ നിലവാരം കുറവാണ്. സിവിൽ സ്റ്റേഷൻ, വിവിധ മിനി സിവിൽ സ്റ്റേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്നിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല.

ALSO READ: ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു

കെഎസ്ഇബി, വാട്ടർ അതോറിറ്റി, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. രണ്ടാം ദിനമായ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് സമ്മേളനങ്ങൾ നടക്കുന്നുണ്ട്. നൂറുകണക്കിന് തൊഴിലാളികളും സമരാനുകൂലികളുമാണ് ഓരോ സമരകേന്ദ്രത്തിലും പങ്കെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.