ആലപ്പുഴ: കൊവിഡ് വ്യാപനമുണ്ടായ ചേർത്തല താലൂക്കിൽ ക്വാറന്‍റൈനിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളുടെ സ്രവ പരിശോധനാ പ്രാഥമിക ഫലം നെഗറ്റീവ്. ചേർത്തല എംഎൽഎയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ പി തിലോത്തമനും സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉൾപ്പടെയുള്ള സിപിഐ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രാഥമിക പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. കെ.കെ കുമാരൻ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കൂടിയായ സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഏരിയ കമ്മിറ്റി അംഗങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പടെയുള്ളവരും നിരീക്ഷണത്തിൽ പോകേണ്ടിവന്നത്.
മന്ത്രി പി. തിലോത്തമന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് - മന്ത്രി പി. തിലോത്തമന്‍
സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉൾപ്പടെയുള്ള സിപിഐ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗങ്ങളുടെയും പരിശോധനഫലം നെഗറ്റീവായി.