ETV Bharat / city

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മന്ത്രി ജി സുധാകരൻ

കൊവിഡ് കാലം കൂടി കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും.

Minister G Sudhakaran  മന്ത്രി ജി സുധാകരൻ  പ്രളയം  flood
പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മന്ത്രി ജി സുധാകരൻ
author img

By

Published : Jun 18, 2020, 5:27 PM IST

ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും പൂർണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കാലവർഷത്തിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ആസൂത്രണ സമിതിഹാളി‍ല്‍ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. കാലവർഷം ശക്തിപ്പെട്ടാല്‍ കടലാക്രമണ സാധ്യത കൂടും. ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. കടലാക്രമണം തടയാന്‍ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങള്‍ തേടണം. ഇതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിര്‍ദേശങ്ങളും പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മന്ത്രി ജി സുധാകരൻ

കിഫ്ബിയുടെ സഹായത്താൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള അഞ്ചു പ്രവർത്തികൾക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ പ്രളയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള തുക വിനിയോഗിച്ചുള്ള അഞ്ഞൂറിലധികം ജോലികളും പുരോഗമിക്കുന്നുണ്ട്. തോട്ടപ്പള്ളി പൊഴിമുഖം മുതല്‍ വീയപുരം വരെ 11 കിലോമീറ്റര്‍ ആഴം കൂട്ടുന്നതിന് മൂന്ന് ഡ്രഡ്ജറുകള്‍ പ്രവര്‍ത്തിക്കുന്നു. പൊഴിമുഖം വീതികൂട്ടല്‍ പ്രവര്‍ത്തിയും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. കൊവിഡ് കെയര്‍ സെന്‍റര്‍ നഗരസഭാ പരിധിയിലാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നതെന്നും നഗരസഭകള്‍ക്ക് ഫണ്ട് നല്‍കുമെന്നും ജില്ല കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.

കൊവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണത്തിന് ജീവനക്കാരെ പ്രതിഫലം നല്‍കി നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും കലക്ടര്‍ പറഞ്ഞു.അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ദുരന്ത നിവാരണ സമിതിയുമായി ചേർന്നു ജില്ലാ തല പരിശീലനം ഉടന്‍ നല്‍കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്‍കരുതലുകള്‍ സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് യോഗത്തെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ സഹായത്തിനായുള്ള മെഡിക്കല്‍ സംഘങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുയെന്നും യോഗം തീരുമാനിച്ചു.

കൊവിഡ് കാലം കൂടി കണക്കിലെടുത്ത് വകുപ്പിന് കീഴില്‍ വരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇതിനായി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വ്യത്യസ്ത സ്വഭാവത്തിലുള്ളതും കൊവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതുമായ കെട്ടിടങ്ങളിലായിരിക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. കുട്ടനാട്ടില്‍ ഇത്തവണ പ്രളയമുണ്ടായാല്‍ ക്യാമ്പുകള്‍ അവിടെ തുറക്കില്ല. കുട്ടനാട്ടിലെ ജനങ്ങളെ നേരത്തെ തന്നെ മറ്റ് പ്രദേശങ്ങളിലുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും യോഗത്തിൽ ധാരണയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.