ആലപ്പുഴ: മഴ കുറഞ്ഞിട്ടും കുട്ടനാട്ടിലെ വെള്ളക്കെട്ടിന് ശമനമില്ല. വെള്ളക്കെട്ട് രൂക്ഷമായ എസി റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുര്‍ഘടമാണ്. യാത്രക്കായി ജനങ്ങള്‍ ഉപയോഗിക്കുന്നത് വള്ളവും ട്രാക്ടറുമാണ്. ട്രാക്ടറില്‍ പലക ഘടിപ്പിച്ച് അതിലാണ് ജനങ്ങളുടെ യാത്ര.
കെ.എസ്.ആര്‍. ടി.സി ബസ് അടക്കമുള്ള വാഹനങ്ങള്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലും പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളംകയറി ഒരുമാസത്തോളം ഗതാഗതം മുടങ്ങിയിരുന്നു. അന്ന് ഇറിഗേഷൻവകുപ്പിന്റെ വലിയ പമ്പ് ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചത്. എ സി റോഡ് നവീകരണം പൂർത്തിയായാൽ മാത്രമേ വർഷാവർഷമുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.