ആലപ്പുഴ : വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് മതനിരപേക്ഷത സംരക്ഷിക്കുന്ന മുന്നണിയാണ്. വിശ്വാസം എന്നത് വ്യക്തികളുടെ പ്രശ്നമാണ്. അത് സമൂഹത്തിന്റെ പ്രശ്നമായി ഉയർത്തി കാണുന്നത് ശരിയല്ലെന്നും കാനം അരൂരിൽ പറഞ്ഞു. ഇടതുമുന്നണി യുക്തിവാദികളുടെ മാത്രം പ്രസ്ഥാനമല്ല. സമൂഹത്തിന്‍റെ പരിച്ഛേദമാണ്. എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വിശ്വാസവും രാഷ്‌ട്രീയവും കൂട്ടിക്കലർത്താനില്ലെന്ന് കാനം രാജേന്ദ്രൻ - സിപിഐ
എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേസമയം എൽ.ഡി.എഫിന് എൻ.എസ്.എസുമായി ശത്രുതയില്ലെന്നും, ബി.ഡി.ജെ.എസിന്‍റെ മുന്നണി പ്രവേശനം അജണ്ടയിലില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ആലപ്പുഴ : വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് മതനിരപേക്ഷത സംരക്ഷിക്കുന്ന മുന്നണിയാണ്. വിശ്വാസം എന്നത് വ്യക്തികളുടെ പ്രശ്നമാണ്. അത് സമൂഹത്തിന്റെ പ്രശ്നമായി ഉയർത്തി കാണുന്നത് ശരിയല്ലെന്നും കാനം അരൂരിൽ പറഞ്ഞു. ഇടതുമുന്നണി യുക്തിവാദികളുടെ മാത്രം പ്രസ്ഥാനമല്ല. സമൂഹത്തിന്‍റെ പരിച്ഛേദമാണ്. എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ആലപ്പുഴ : വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് മതനിരപേക്ഷത സംരക്ഷിക്കുന്ന മുന്നണിയാണ്. വിശ്വാസം എന്നത് വ്യക്തികളുടെ പ്രശ്നമാണ്. അത് സമൂഹത്തിന്റെ പ്രശ്നമായി ഉയർത്തി കാണുന്നത് ശരിയല്ലെന്നും കാനം അരൂരിൽ പറഞ്ഞു. എൽഡിഎഫ് എന്നത് യുക്തിവാദികളുടെ മാത്രം പ്രസ്ഥാനമല്ല. സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. മുഴുവൻ വിശ്വാസികളുടേയും വിശ്വാസത്തെയും സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വോട്ട് എന്നത് ബാങ്കിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റല്ല. ജനങ്ങൾ അവരുടെ ചിന്തയ്ക്കും യുക്തിക്കും അനുസരിച്ച് തീരുമാനിക്കുന്നതാണ്. നിലവിലെ സാഹചര്യം അനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യും. കഴിഞ്ഞ മൂന്നു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടം തിരഞ്ഞെടുപ്പിൽ ചർച്ചയായാൽ എൽഡിഎഫിന് ഭരണനേട്ടമുണ്ടാവുമെന്നും കാനം പറഞ്ഞു.
പാലായിൽ എൽഡിഎഫിന്റെ വിജയം വിലകുറച്ച് കാട്ടാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് പാറ്റേൺ വ്യത്യസ്തമാണ്. അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കാനം പ്രത്യാശ പ്രകടിപ്പിച്ചു. പാലാരിവട്ടം അഴിമതി ബന്ധപ്പെട്ട ബിജെപിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല. ബാർ ലൈസൻസ് സർക്കാർ രഹസ്യമായല്ല അനുവദിക്കുന്നത്. അത് പ്രകടനപത്രികയിൽ തന്നെ പറഞ്ഞകാര്യമാണ്. മരട് ഫ്ലാറ്റ് മായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകേണ്ടത് സർക്കാർ ഖജനാവിൽ നിന്നല്ല. എൽഡിഎഫിന് എൻഎസ്എസുമായി ശത്രുതയില്ല. എൻഎസ്എസ് ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ല. സമുദായ സംഘടന എന്ന നിലയിലാണ് അവർ നിലപാട് സ്വീകരിക്കുന്നത്. ബിഡിജെഎസ് മുന്നണി പ്രവേശനം പ്രദേശം അജണ്ടയിലില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.Conclusion: