ETV Bharat / city

2020 ലും സർക്കാർ നിർമിത വെള്ളപ്പൊക്കം ആവർത്തിക്കരുതെന്ന് ജോസ് കെ. മാണി എം പി

കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നും രക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കേരളാ കോൺഗ്രസ്‌ (എം) ധർണ സംഘടിപ്പിച്ചു

jose k mani about thannermukkam bund  alappuzha news  kerala congress latest news  കേരള കോണ്‍ഗ്രസ് വാര്‍ത്തകള്‍  ജോസ് കെ മാണി വാര്‍ത്തകള്‍
2020 ലും സർക്കാർ നിർമിത വെള്ളപ്പൊക്കം ആവർത്തിക്കരുതെന്ന് ജോസ് കെ. മാണി എം പി
author img

By

Published : May 19, 2020, 3:54 PM IST

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിലെ മൺ തിട്ടകൾ നീക്കാതെയും വേമ്പനാട്ട്‌ കായലടക്കമുള്ള കുട്ടനാടൻ ജലാശയങ്ങളിൽ എക്കൽ നീക്കി ആഴം കൂട്ടുന്നതടക്കമുള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയും കനത്ത കാലവർഷം നേരിടാനൊരുങ്ങുന്ന സംസ്ഥാന ഭരണകൂടം ഒരിക്കൽ കൂടി മഹാപ്രളയം ആവർത്തിക്കാനൊരുങ്ങുകയാണെന്ന് ജോസ്‌ കെ.മാണി എം.പി.ആരോപിച്ചു.

ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലുൾപ്പെടുന്ന വിശാല കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നും രക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കേരളാ കോൺഗ്രസ്‌ (എം) ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീർമുക്കം സ്പിൽവേയുടെ ലീഡിങ് ചാനൽ ആഴം കൂട്ടി നീരൊഴുക്ക്‌ വർധിപ്പിക്കുക, എ.സി.കനാൽ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. തോമസ്‌ ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്‍റ് വി.സി.ഫ്രാൻസിസ്‌ അധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർമാനും ഉന്നതാധികാരസമിതി അംഗവുമായ വി.ടി.ജോസഫ്‌, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്‌ തോമസ്‌ അരികുപുറം, ജില്ലാ - മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.