ETV Bharat / city

വള്ളത്തില്‍പോയ അഞ്ചംഗ കുടുംബം കായലില്‍ കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്‌സ്

ചേർത്തല നെടുമ്പ്രക്കാട് വിളക്ക് മരം മേഖലയിലാണ് സംഭവം.

faimily traped in lake  alappuzha latest news  ആലപ്പുഴ വാർത്തകള്‍  കായലില്‍ കുടുങ്ങി
വള്ളത്തില്‍പ്പോയ അഞ്ചംഗ കുടുംബം കായലില്‍ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്
author img

By

Published : Jul 3, 2021, 10:23 PM IST

ആലപ്പുഴ : കായലിലെ പോളപ്പായലിന് നടുവിൽ കുടുങ്ങിയ കുടുംബത്തെ ഫയർഫോഴ്‌സെത്തി രക്ഷിച്ചു. ചേർത്തല നെടുമ്പ്രക്കാട് വിളക്ക് മരം മേഖലയിലാണ് സംഭവം. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡിൽ വരനാട് പുതുവൽനികർത്തിൽ ഷാജിയും കുടുംബവും വള്ളത്തിൽ വയലാറിലേക്ക് പോകുന്നതിനിടെയാണ് പോളപ്പായലിൽ മൂന്ന് മണിക്കൂർ കുടുങ്ങിയത്.

രക്ഷാ പ്രവർത്തനത്തിന്‍റെ ദൃശ്യങ്ങള്‍

പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ചെറിയ തോതിലുണ്ടായിരുന്ന പോളപ്പായലിനിടയിലൂടെയായിരുന്നു യാത്ര. പെട്ടെന്നുണ്ടായ കാറ്റിൽ പായൽ തിങ്ങിക്കൂടി. വള്ളം അതിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായി.

also read: ആശങ്ക വേണ്ട... സഹായഹസ്തവുമായി ഫയർഫോഴ്‌സ് ഒപ്പമുണ്ട്...

രക്ഷാപ്രവർത്തനത്തിന് പോയ ചെറുവള്ളവും പോളപ്പായലിൽ കുടുങ്ങി. തുടർന്നാണ് ഫയർഫോഴ്‌സും, പൊലീസുമെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിനൊടുവിൽ വൈകിട്ട് ആറര മണിയോടെയാണ് ഷാജിയെയും കുടുംബത്തെയും കരയ്‌ക്കെത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.