ETV Bharat / city

ആശാ പ്രവർത്തകർക്ക് കൊവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു - ആലപ്പുഴ കൊവിഡ് വാർത്തകള്‍

രണ്ടുതരം മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങുന്നതാണ് കിറ്റ്.

covid defense kit distribution  alappuzha covid news  covid latest news  കൊവിഡ് വാർത്തകള്‍  ആലപ്പുഴ കൊവിഡ് വാർത്തകള്‍  ഇന്നത്തെ കൊവിഡ് കണക്ക്
കൊവിഡ് സുരക്ഷാ കിറ്റുകൾ
author img

By

Published : Jun 23, 2021, 1:40 AM IST

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശാ പ്രവർത്തകർക്ക് നൽകുന്ന കിറ്റുകളുടെ ആര്യാട് ഡിവിഷൻ തല ഉദ്ഘാടനം നടന്നു. കിറ്റുകളുടെ വിതരണോദ്ഘാടനം എ. എം. ആരിഫ് എം.പി. നിർവഹിച്ചു.

ആര്യാട് ഡിവിഷന് കീഴിലുള്ള കലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്കാണ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തത്. രണ്ടുതരം മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങുന്നതാണ് കിറ്റ്.

also read: സംസ്ഥാനത്ത് 12,617 പേർക്ക് കൂടി കൊവിഡ് ; 141 മരണം

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ടി. വി. അജിത് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. എ. ജുമൈലത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എസ്. സന്തോഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.